ഡല്‍ഹിയില്‍ വിദ്യാര്‍ഥിനിക്ക് നേരെ ആസിഡ് ആക്രമണം. ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനിക്ക് നേരെ തോക്ക് ചൂണ്ടിയായിരുന്നു ആക്രമണം. ലക്ഷ്മിഭായ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍തഥിനിക്ക് നേരെയാണ് മൂന്നംഗ സംഘം ആക്രമണം നടത്തിയത്. ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ കൈക്ക് പൊള്ളലേറ്റു.
ആക്രമണം നടത്തിയവരില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ സുഹൃത്താണെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. അക്രമത്തിന്റെ കാരണം വ്യക്തമല്ല. പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.