• Tue. Oct 21st, 2025

24×7 Live News

Apdin News

ഡല്‍ഹിയില്‍ വായു മലിനീകരണം ഗുരുതരനിലയില്‍; ആനന്ദ് വിഹാറില്‍ സൂചിക 400 കടന്നു

Byadmin

Oct 21, 2025


ന്യൂഡല്‍ഹി: ദീപാവലിയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ വായു മലിനീകരണം അതിവേഗം രൂക്ഷമാകുന്നു. തലസ്ഥാനത്തിലെ ആനന്ദ് വിഹാറില്‍ വായു ഗുണനിലവാര സൂചിക (എക്യുഎ) 400ന് മുകളിലെത്തി,ഗുരുതരം വിഭാഗത്തില്‍ ഉള്‍പ്പെട്ടിരിക്കുകയാണ്.

നഗരത്തിലെ പല ഭാഗങ്ങളിലും വായു ഗുണനിലവാരം വളരെ മോശം എന്ന വിഭാഗത്തിലുമാണ്. ദീപാവലിയുടെ തലേദിവസം രാത്രി ഡല്‍ഹിയിലെ 38 നിരീക്ഷണ കേന്ദ്രങ്ങളില്‍ 28 കേന്ദ്രങ്ങളിലും വായു ഗുണനിലവാരം അതീവ മോശമായ നിലയില്‍ രേഖപ്പെടുത്തി.

വൈകുന്നേരം നാലിന് നഗരത്തിന്റെ ശരാശരി എക്യുഎ 296 ആയിരുന്നപ്പോള്‍, രാത്രിയോടെ അത് 300 കടന്ന്, ആനന്ദ് വിഹാറില്‍ 409 പോയിന്റ് വരെ ഉയര്‍ന്നു. മറ്റ് പ്രധാന കേന്ദ്രങ്ങളിലെയും അവസ്ഥ ആശങ്കാജനകമാണ്.

വാസിര്‍പൂരില്‍ വായുഗുണനിലവാര സൂചിക 364ലും വിവേക് വിഹാറില്‍ 351 പോയിന്റിലും ദ്വാരകയില്‍ 335 പോയിന്റിലും ആര്‍കെ പുരത്ത് 323 പോയിന്റിലുമെത്തി. ആശങ്കപ്പെടുത്തുന്ന അവസ്ഥയായാണ് ഇതിനെ വിദഗ്ധര്‍ വിലയിരുത്തുന്നത്.

വിദഗ്ധര്‍ പറയുന്നത് അനുസരിച്ച്, നിലവിലെ സ്ഥിതി ആരോഗ്യത്തിന് ഗൗരവമായ ഭീഷണിയാണെന്നും, പ്രത്യേകിച്ച് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ രൂക്ഷമാകാനിടയുണ്ടെന്നും.

അന്വേഷണങ്ങള്‍ പ്രകാരം, ഡല്‍ഹിയിലെ ആകെ വായു മലിനീകരണത്തില്‍ ഏകദേശം 15.1% വരെ വാഹനങ്ങളില്‍ നിന്നുള്ള പുക മൂലമാണെന്ന് വിലയിരുത്തപ്പെടുന്നു. കൂടാതെ പടക്കങ്ങള്‍, വ്യവസായ പുക, സമീപ സംസ്ഥാനങ്ങളിലെ കൃഷിചൂളി കത്തിക്കല്‍ എന്നിവയും മലിനീകരണം കൂടുതല്‍ വഷളാക്കുന്ന ഘടകങ്ങളാണ്.

വിദഗ്ധര്‍ പൗരന്മാരോട് അനാവശ്യമായ വാഹനയാത്രകള്‍ ഒഴിവാക്കാനും, മാസ്‌ക് ധരിക്കാനും, വീടിനകത്ത് വായു ശുദ്ധീകരണ മാര്‍ഗങ്ങള്‍ സ്വീകരിക്കാനും ആവശ്യപ്പെട്ടു.

By admin