• Wed. Apr 2nd, 2025

24×7 Live News

Apdin News

ഡല്‍ഹി കലാപക്കേസ്; ബിജെപി നേതാവിനെതിരെ കേസ്

Byadmin

Apr 1, 2025


ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ നിയമമന്ത്രിയും ഡല്‍ഹി ബിജെപിയുടെ വൈസ് പ്രസിഡന്റുമായ കപില്‍ മിശ്രക്ക് എതിരെ അമ്പേഷണം വേണമെന്ന് കോടതി. വടക്കു-കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ കേസെടുത്ത് അന്വേഷിക്കണമെന്ന് റൗസ് അവന്യൂകോടതിയാണ് ഉത്തരവിട്ടത്.

2020ല്‍ കലാപമുണ്ടായിരുന്ന സമയത്ത് അവിടെ ഉണ്ടായിരുന്നില്ലെന്നും തനിക്കെതിരെ കേസ് എടുക്കാന്‍ പാടില്ലെന്നുമായിരുന്നു കപില്‍ മിശ്രയുടെ നിലപാട്. എന്നാല്‍ മൊബൈല്‍ ടവര്‍ പരിശോധനയുടെ അടിസ്ഥാനത്തില്‍ കലാപസമയത്ത് അദ്ദേഹം അവിടെയുണ്ടായിരുന്നെന്നാണ് ഡല്‍ഹി പൊലീസ് കോടതിയില്‍ അറിയിച്ചത്.

കപില്‍ മിശ്രക്കെതിരെ അഞ്ച് വര്‍ഷമായി കേസെടുത്തുള്ള അന്വേഷണം ഡല്‍ഹി പൊലീസ് ആരംഭിച്ചിരുന്നില്ല. പലതരത്തില്‍ ഹരജി കൊടുത്തുകൊണ്ട് അന്വേഷണം നീട്ടിക്കൊണ്ടുപോകുകയായിരുന്നു കപില്‍ മിശ്ര ചെയ്തത്.

By admin