കൊൽക്കത്ത: ഡാർജിലിങ്ങിൽ മണ്ണിടിഞ്ഞും പാലം തകർന്നുമുണ്ടായ ദുരന്തത്തിൽ ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദ ബോസ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിന് ബന്ധപ്പെട്ട അധികാരികൾക്കും ഉദ്യോഗസ്ഥർക്കും ഗവർണർ നിർദേശം നൽകി.
രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് കേരളത്തിലെത്തിയ അദ്ദേഹം പരിപാടികൾ റദ്ദാക്കി ഡാർജിലിങ്ങിലേക്ക് തിരിച്ചു. രക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കൊൽക്കത്ത രാജ്‌ഭവനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡസ്ക് സജ്ജീകരിച്ചതായി രാജ്ഭവൻ അറിയിച്ചു.
മിരിക്-കുർസേങ് തുടങ്ങിയ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുനന ദുദിയ ഇരുമ്പ് പാലമാണ് തകർന്നത്. ജില്ലാ ആസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രവുമായി ബന്ധിപ്പിക്കുന്ന പാലമാണ് തകർന്നത്. കനത്ത മഴയെ തുടർന്നാണ് മണ്ണിടിച്ചിലുണ്ടായതെന്നാണ് റിപ്പോർട്ട്. പ്രദേശത്ത് ദിവസങ്ങളായി കനത്ത മഴയുണ്ട്.