
കൊല്ലം: പുത്തന്‍ചന്ത റെയില്‍വേഗേറ്റിന് സമീപം നടത്തിയ പരിശോധനയില്‍ എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവും സുഹൃത്തും പിടിയിലായി. ഡിവൈഎഫ്‌ഐ വടക്കേവിള മേഖല വൈസ് പ്രസിഡന്റായ പട്ടത്താനം സ്വദേശി റെനീഫ്, ഇരവിപുരം പുത്തന്‍ചന്ത സ്വദേശി ഷാരുഖ് ഖാന്‍ എന്നിവരാണ് അറസ്റ്റിലായത്. വില്‍പനയ്‌ക്ക് സൂക്ഷിച്ച 4.24 ഗ്രാം എംഡിഎംഎ പ്രതികളില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു.
ലഹരിമരുന്ന് വിറ്റുകിട്ടിയ പണവും പ്രതികളില്‍ നിന്ന് കണ്ടെടുത്തതായി ഇരവിപുരം പൊലീസ് പറഞ്ഞു. പുതുവത്സരാഘോഷത്തിനായുള്ള ലഹരി വില്‍പ്പന തടയാന്‍ പരിശോധന തുടരുമെന്നും അവര്‍ അറിയിച്ചു.