
ന്യൂദല്‍ഹി: ഡിസംബര്‍ 19ന് മോദി സര്‍ക്കാര്‍ നിലംപൊത്തുമെന്ന് പ്രവചിച്ച ശിവസേന (ഉദ്ധവ് താക്കറെ പക്ഷം) വക്താവ് സഞ്ജയ് റൗത്തിന് തെറ്റി. ഡിസംബര്‍ 20നും മോദി സര്‍ക്കാര്‍ തുടരുകയാണ്.
ഒമാന്‍, എതോപ്യ, ജോര്‍ദാന്‍ എന്നീ മൂന്ന് രാജ്യങ്ങളില്‍ വിജയകരമായ പര്യടനം നടത്തി തിരിച്ചുവന്ന മോദി പൂര്‍ണ്ണ ആരോഗ്യവാനാണ്. 2027ല്‍ ഇന്ത്യ ജര്‍മ്മനിയെ പിന്തള്ളി ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മോദി. അതെ, മോദി അജയ്യനാണ്.
ഡിസംബര്‍ 19ന് മോദി സര്‍ക്കാര്‍ വീഴുമെന്ന് മഹാരാഷ്‌ട്രയിലെ കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചവാനും പ്രവചിച്ചിരുന്നു. വലിയൊരു രാഷ്‌ട്രീയ ഭൂകമ്പം ഡിസംബര്‍ 19ന് ഇന്ത്യയില്‍ നടക്കുമെന്നും മോദി നിലംപൊത്തുമെന്നും പൃഥ്വിരാജ് ചവാന്‍ പ്രവചിച്ചിരുന്നു.യുഎസില്‍ ഒരു ഇസ്രയേലി ചാരന്‍ രഹസ്യക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഇതിലെ വിവരങ്ങള്‍ അമേരിക്ക വെളിപ്പെടുത്തിയാല്‍ അതിന്റെ പ്രത്യാഘാതം ഇന്ത്യയിലും ഉണ്ടാകുമെന്നും ഈ ഭൂകമ്പത്തില്‍ മോദി നിലംപൊത്തുമെന്നും ആയിരുന്നു പൃഥ്വിരാജ് ചവാന്റെ പ്രവചനം. എന്നാല്‍ ഈ പ്രചനത്തെയും കാറ്റില്‍ പറത്തി മോദി അജയ്യനായി നിലകൊള്ളുന്നു.