
കണ്ണൂര്‍: ഡി വൈ എസ് പിയെ ഭീഷണിപ്പെടുത്തിയെന്ന പേരിലെടുത്ത കേസില്‍ ബി ജെ പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ കോടതി കുറ്റവിമുക്തനാക്കി. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.
ഫേസ്ബുക്ക് പോസ്റ്റിലൂടെ ഡി വൈ എസ് പിയെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.2016 ല്‍ ആണ് സുരേന്ദ്രന്‍ ഭീഷണിപ്പെടുത്തിയത് എന്നാണ് ആരോപണം.
അന്നത്തെ ഡി വൈ എസ് പി സദാനന്ദനെ ഭീഷണിപ്പെടുത്തി എന്നാണ് കേസ്.ഫസല്‍ വധക്കേസില്‍ ആര്‍ എസ് എസ് – ബി ജെപി പ്രവര്‍ത്തകരെ പ്രതികളാക്കാന്‍ പൊലീസ് നീക്കം നടത്തുന്നു എന്ന് കെ സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.