• Wed. Sep 10th, 2025

24×7 Live News

Apdin News

ഡീപ് സ്റ്റേറ്റ്, സിഐഎ, ട്രംപ് ഗൂഢാലോചനയായ ഓപ്പറേഷന്‍ 3 ഡി പൊളിഞ്ഞു; ട്രംപ് മോദിയോടുള്ള ശത്രുത വെടിയാനുള്ള കാരണം ഇതോ?

Byadmin

Sep 10, 2025



ന്യൂദല്‍ഹി:ഇന്ത്യയ്‌ക്കെതിരെ 50 ശതമാനം പ്രതികാരച്ചുങ്കം ഏര്‍പ്പെടുത്തുകയും റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തിയില്ലെങ്കില്‍ കൂടുതല്‍ ശിക്ഷാനടപടിയുണ്ടാകുമെന്നും ഭീഷണിപ്പെടുത്തിയ ട്രംപ് പൊടുന്നനെ യൂടേണടിച്ച് മോദിയെ പുകഴ്‌ത്താന്‍ കാരണമെന്താണ്? ഇപ്പോള്‍ അതിനൊരു കാരണം നിരത്തിയിരിക്കുകയാണ് ജേണലിസ്റ്റ് സാവിയോ റൊഡ്രിഗസ് . അദ്ദേഹം പറയുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ ചാരസംഘടനയായ സിഐഎ, ഡൊണാള്‍ഡ് ട്രംപ്, മറ്റ് രാജ്യങ്ങളിലെ ഭരണം അട്ടിമറിക്കുന്നത് ദൗത്യമാക്കിയ അമേരിക്കകേന്ദ്രീകരിച്ചുള്ള സമാന്തര അധികാരവ്യവസ്ഥയായ ഡീപ് സ്റ്റേറ്റ് എന്നിവര്‍ ചേര്‍ന്ന് ഇന്ത്യയ്‌ക്കെതിരെയും മോദി സര്‍ക്കാരിനെതിരെയും നടന്ന ഒരു ഗൂഢാലോചന ചോര്‍ന്നതാണ് ട്രംപിന്റെ പൊടുന്നനെയുള്ള മനംമാറ്റത്തിന് കാരണമെന്ന് പറയുന്നു. ഈ യോഗത്തില്‍ ഇവര്‍ ഒരു പദ്ധതിയും തയ്യാറാക്കിയിരുന്നു. ഓപ്പറേഷന്‍ 3ഡി എന്നായിരുന്നു ഈ ഗൂഢാലോചനയുടെ പേര്. മുഴുവന്‍ പേര് ഓപ്പറേഷന്‍ ഡൈവേര്‍ഷന്‍, ഡിസപ്ഷന്‍, ആന്‍റ് ഡിവിഷന്‍ എന്നാണ്. വാസ്തവത്തില്‍ ഇത് ഒരു തന്ത്രപരമായ നീക്കമാണ്. ശത്രുവിനെ തെറ്റിദ്ധരിപ്പിച്ച് ദുര്‍ബലമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇതിനായി തെറ്റിദ്ധാരണയുടെ പുകമറ സൃഷ്ടിക്കാന്‍ ചതി, വിഭജനം, സത്യത്തെ വഴിതിരിച്ചുവിടല്‍ തുടങ്ങി എല്ലാ തന്ത്രങ്ങളും പ്രയോഗിക്കപ്പെടും.

പക്ഷെ സിഐഎ, ഡീപ് സ്റ്റേറ്റ്, ട്രംപ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ യോഗത്തിന്റെ വിശദാംശങ്ങള്‍ പെട്ടെന്ന് ചോര്‍ന്നു. ഇതിന് പിന്നില്‍ ഈ യോഗത്തില്‍ പങ്കെടുത്ത ഇന്ത്യയില്‍ നിന്നുള്ള രണ്ട് പ്രതിനിധകളാണെന്ന് ആരോപിക്കപ്പെടുന്നു. ഈ അജണ്ടയുടെ ലക്ഷ്യം മോദിയെ അധികാരത്തില്‍ നിന്നും പുറത്താക്കുക എന്നത് തന്നെയാണ്. അതായത് ഇപ്പോള്‍ അദ്ദേഹം അലങ്കരിക്കുന്ന പ്രധാനമന്ത്രി പദത്തില്‍ നിന്നും മോദിയെ പുറത്താക്കുകയായിരുന്നു ഈ ഡീപ് സ്റ്റേറ്റും ട്രംപും ഉള്‍പ്പെടെയുള്ള ശക്തികളുടെ ലക്ഷ്യം.
പക്ഷെ ഗൂഢാലോചന പുറത്തായി എന്നറിഞ്ഞതോടെ, ശത്രുതാന്തരീക്ഷം ലഘൂകരിക്കാനാണ് ട്രംപ് പ്രധാനമന്ത്രി മോദി തന്റെ അടുത്ത സുഹൃത്താണെന്ന പ്രസ്താവനയുമായി രംഗത്ത് വന്നത്. – ജേണലിസ്റ്റ് സാവിയോ റൊഡ്രിഗസ് പറയുന്നു.

ഓപ്പറേഷന്‍ ഡൈവേര്‍ഷന്‍, ഡിസപ്ഷന്‍ ആന്‍റ് ഡിവിഷന് രണ്ട് അജണ്ടകള്‍ ഉണ്ടായിരുന്നു. അതില്‍ ഒന്ന് സിപി അജണ്ടയാണെങ്കില്‍ രണ്ടാമത്തേത് ആര്‍സി മോഡല്‍ എന്ന അജണ്ട ആണ്. സിപി മോഡല്‍ എന്നതിനെ വിശദീകരിച്ച് പറഞ്ഞാല്‍ ചെയ് ഞ്ച് ഓഫ് പേഴ്സണ്‍ എന്നാണ്. അതായത് പ്രധാനമന്ത്രി മോദിയെ അദ്ദേഹത്തിന്റെ പ്രധാനമന്ത്രിക്കസേരയില്‍ നിന്നും മാറ്റുക എന്നതാണ് ഈ സിപി അജണ്ട. രണ്ടാമത്തെ ആര്‍സി അജണ്ടയെ വിശദീകരിച്ച് പറഞ്ഞാല്‍ റെജിം ചെയ്ഞ്ച് എന്നാണ്. അതായത് ഭരണത്തെ തന്നെ മാറ്റല്‍. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മോദി സര്‍ക്കാരിനെതന്നെ വലിച്ച് താഴെയിട്ട് മറ്റൊരു പാവ സര്‍ക്കാരിനെ അധികാരത്തില്‍ കയറ്റല്‍.ആണ് ഈ അജണ്ട.

പക്ഷെ ഈ രാഹസ്യ പദ്ധതി പുറത്തായി. ഇത് ആദ്യം പൊളിച്ചത് റിപ്പബ്ലിക് ടിവി ചാനല്‍ ആയിരുന്നു. മറ്റ് ടിവികളും ഇത് ഏറ്റെടുത്തതോടെ ഈ രഹസ്യ അജണ്ട പുറത്തുവന്നു. ഇതോടെ അവര്‍ ഓപ്പറേഷന്‍ 3 ഡി ഉപേക്ഷിച്ചു. മറ്റൊരു ഗൂഢ അജണ്ട ഓപ്പറേഷന്‍ 37 എന്ന പദ്ധതിയായിരുന്നു. ഇതനുസരിച്ച് 37 ബിജെപി എംപിമാരെ പുറത്തുചാടിച്ച് മറ്റൊരു മുന്നണിയുമായി കൂട്ടിക്കെട്ടല്‍ ആയിരുന്നു ഈ പദ്ധതിക്ക് പിന്നില്‍. ബിജെപിയില്‍ വിള്ളലുണ്ടാക്കുക, ഒപ്പം ആര്‍എസ്എസില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുക എന്നതും ഓപ്പറേഷന്‍ 37ന്റെ ഭാഗമാണ്. ഡീപ് സ്റ്റേറ്റിന്റെ താല്പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന വ്യക്തിയല്ല മോദി എന്നതാണ് ഡീപ് സ്റ്റേറ്റിന് മോദിയോട് എതിര്‍പ്പുണ്ടാവാന്‍ കാരണം. 75ാം വയസ്സില്‍ വിരമിക്കുക എന്ന പ്രചാരണം ഈ അജണ്ടയുടെ ഭാഗമായിരുന്നു.

സെപ്തംബര്‍ 4,5 തീയതികളിലാണ് സിഐഎ, മോദി, ഡീപ് സ്റ്റേറ്റ് മീറ്റിംഗ് നടന്നതെന്ന് പറയുന്നു. ഈയോഗത്തിലാണ് മോദിയെ താഴെയിറക്കാനുള്ള ഗൂഢപദ്ധതി വേണ്ടെന്ന് വെച്ചത്. കാരണം ഈ യോഗത്തിലെ വിവരങ്ങള്‍ ചോര്‍ന്നിരിക്കുന്നു എന്ന് ചിലര്‍ കണ്ടെത്തിയതോടെയാണിത്.

 

 

By admin