പ്രണവ് മോഹന്‍ലാലിന്റെ ആദ്യ ഹൊറര്‍ ചിത്രമായ ഡീയസ് ഈറെ മികച്ച കലക്ഷനുമായി ബോക്സ് ഓഫീസില്‍ മുന്നേറുകയാണ്. റിലീസിന്റെ രണ്ടാം ദിനവും തിയറ്ററുകളില്‍ പ്രേക്ഷക കുതിപ്പ് തുടരുകയും, രണ്ട് ദിവസത്തിനിടെ ചിത്രത്തിന്റെ മൊത്തം കലക്ഷന്‍ 10.45 കോടിയായി ഉയരുകയും ചെയ്തു.
ആദ്യ ദിവസമായ വെള്ളിയാഴ്ച 4.7 കോടി രൂപയും, രണ്ടാം ദിനമായ ശനിയാഴ്ച 22 ശതമാനം വര്‍ധനവോടെ 5.75 കോടി രൂപയും നേടി. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടനുസരിച്ച്, വാരാന്ത്യാവസാനത്തോടെ സിനിമയുടെ കളക്ഷന്‍ 17 കോടി രൂപയിലേക്കെത്തുമെന്നാണ് പ്രതീക്ഷ.
ഡീയസ് ഈറെ പ്രണവ് മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായി വിലയിരുത്തപ്പെടുകയാണ്. ഭ്രമയുഗംക്ക് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ അദ്ദേഹത്തിന്റെ സ്വതന്ത്ര ശൈലിയിലുള്ള കഥപറച്ചിലും ഭീതിയുടെയും തത്വചിന്തയുടെയും കലവറയും നിറഞ്ഞിരിക്കുന്നു.
ചിത്രം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് ബാനറുകളില്‍ ചക്രവര്‍ത്തി രാമചന്ദ്രയും എസ്. ശശികാന്തും ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്നു. തിരക്കഥയും സംവിധാനം ചെയ്തതും രാഹുല്‍ സദാശിവന്‍ തന്നെയാണ്.
‘ഡീയസ് ഈറെ’ എന്നത് ലാറ്റിന്‍ വാക്കാണ് ‘ഉഗ്രകോപത്തിന്റെ ദിനം” എന്ന അര്‍ഥമുള്ളത്. പതിമൂന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടതായി കരുതുന്ന 18 വരികളുള്ള ലാറ്റിന്‍ കവിതയാണ് ഇത്, അന്ത്യവിധിയുടെ ദിനത്തില്‍ ആത്മാക്കളെ ദൈവത്തിന്റെ സിംഹാസനത്തിന് മുന്നില്‍ വിളിച്ചുകൂട്ടുന്ന രംഗമാണ് കവിതയില്‍ പ്രതിപാദിക്കുന്നത്.
പ്രണവിന്റെ കരിയറിന് പുതിയ വഴിത്തിരിവാകുമെന്നാണ് ആരാധകരും നിരൂപകരും അഭിപ്രായപ്പെടുന്നത്.