തിരുവനന്തപുരം: ബിജെപിയ്‌ക്ക് താമരവിരിയിക്കാന്‍ ഏറ്റവും സാധ്യതയുള്ള ഒരു മണ്ഡലമാണ് പാലക്കാടെന്ന് കണ്ടറിഞ്ഞ് തുടക്കം മുതലേ ശോഭയെ തകര്‍ക്കാന്‍ കോണ്‍ഗ്രസും ജിഹാദി ശക്തികളും പാലക്കാട് ശ്രമം നടത്തിയിരുന്നു. ബിജെപി അവരുടെ സ്ഥാനാര്‍ത്ഥിയായി ശോഭാ സുരേന്ദ്രനെ പ്രഖ്യാപിച്ച് ഏറെക്കഴിയും മുന്‍പേ വി.ഡി. സതീശന്‍ പാലക്കാട് ബിജെപി-സിപിഎം ഡീല്‍ ഉണ്ടെന്ന് ആരോപിച്ചിരുന്നു.
പാലക്കാട് ദുർബലനായ സ്ഥാനാര്‍ത്ഥിയാണ് സിപിഎമ്മിന്റെ ആര്‍ എന്‍എം റസാഖെന്നും ഇത്രയും ദുര്‍ബലസ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് ബിജെപി-സിപിഎം ഡീലിന്റെ ഭാഗമായാണെന്നും പാലക്കാടിന് പകരം 10 സീറ്റില്‍ ബിജെപി, സിപിഎമ്മിനെ സഹായിക്കുമെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണം. എന്നാല്‍ ശോഭ ഈ ആരോപണത്തെ പൊളിച്ചടുക്കി വലിയ കുതിപ്പാണ് പാലക്കാട് നടത്തിയത്. കൊടുങ്കാറ്റ് വേഗതയില്‍ കുതിയ്‌ക്കുന്ന ശോഭയെ രമേഷ് പിഷാരടിയെക്കൊണ്ടൊന്നും തടഞ്ഞുനിര്‍ത്താനാവില്ലെന്ന് കോണ്‍ഗ്രസും ജിഹാദി മാധ്യമങ്ങളും മനസ്സിലാക്കി.
അതോടെയാണ് അവര്‍ മറ്റൊന്നില്‍ കുടുക്കിയാലേ ശോഭയെ തോല്‍പ്പിക്കാന്‍ കഴിയൂ എന്ന ഗൂഢാലോചനയില്‍ എത്തിയത്. അതിനായി അവര്‍ കെണിയൊരുക്കി കാത്തിരുന്നു. ഒടുവില്‍ വോട്ടെടുപ്പിന്റെ തലേന്നാള്‍ ഒരു കള്ളക്കഥ ഇറക്കി. ശോഭ അനുയായിയെക്കൊണ്ട് ഒരു വയോധികയ്‌ക്ക് വോട്ടിനായി പണം നല്‍കി എന്ന കഥ. ആ അനുയായി മഹാരാഷ്‌ട്രയില്‍ നിന്നും വന്ന വനിതാ ബിജെപി നേതാവാണെന്നും വരുത്തി. പക്ഷെ ഈ കഥ കള്ളക്കഥയാണെന്ന് പാലക്കാട് ജില്ലാ കളക്ടര്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. ഇപ്പോള്‍ സാങ്കേതികമായി പൊലീസിന്റെ അന്വേഷണവും പൂര്‍ത്തിയായിക്കഴിഞ്ഞു. ഈ ആരോപണം പാലക്കാട് ജനങ്ങള്‍ എത്രത്തോളം മുഖവിലയ്‌ക്കെടുത്തു എന്നറിയാന്‍ മെയ് നാല് വരെ കാത്തിരിക്കണം.
ശോഭയോട് ചെയ്ത അതേ ചതി ആതിരയോടും, പക്ഷെ ഭാഗ്യത്തിന് രക്ഷപ്പെട്ടു
അതിനിടെയാണ് ഏറ്റുമാനൂരിലെ സ്ഥാനാര്‍ത്ഥി ആതിര ഡി നായരെയും ഇതേ ഉപജാപകസംഘം കുടുക്കാന്‍ പദ്ധതിയുണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ട് ഈയിടെ പുറത്തുവന്നത്. നിശ്ശബ്ദ പ്രചാരണത്തിന്റെ ദിവസം അവശയായ അമ്മയും രണ്ട് കുഞ്ഞുങ്ങളും വീട്ടിലേക്ക് വന്നു. കുടുമാളൂരിനപ്പുറത്ത് നിന്നും പുളിഞ്ചോട് നിന്നും വന്നതാണെന്നാണ് ആ സ്ത്രീ പറഞ്ഞു. ഭര്‍ത്താവ് ഹാര്‍ട്ട് ഓപ്പറേഷന്‍ കഴിഞ്ഞു കിടക്കുകയാണ്. മകനും ഹാര്‍ട്ടിലെ വാല്‍വിന് കുഴപ്പമുണ്ടെന്ന് പറഞ്ഞു. ഇതോടെയാണ് ഉപജീവനമാര്‍ഗ്ഗത്തിന് ലോട്ടറി വില്‍ക്കാന്‍ കുറച്ചു പണം ആവശ്യപ്പെട്ടത്. അത് കൊടുത്തിരുന്നെങ്കില്‍ ചിലപ്പോള്‍ പുറത്ത് ഒളിച്ചുനിന്നിരുന്ന സംഘം അത് ക്യാമറയില്‍ പകര്‍ത്തി വോട്ടിന് പണം എന്ന തലക്കെട്ടില്‍ വാര്‍ത്ത കൊടുത്തേനെ എന്നും ആതിര പറയുന്നു.