• Sun. Feb 23rd, 2025

24×7 Live News

Apdin News

ഡൊണാൾഡ് ട്രംപ് നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിനു മുന്നിൽ സമരം, സിപിഐ നേതാവ് ഉദ്ഘാടനം ചെയ്തു

Byadmin

Feb 22, 2025


തിരുവനന്തപുരം: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ കേരളത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ സമരവുമായി സിപിഐ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ജനാധിപത്യവിരുദ്ധനയങ്ങൾ പിൻവലിക്കുക, പാരീസ് ഉടമ്പടിയിൽനിന്ന് പിന്മാറ്റം ഉപേക്ഷിക്കുക, കുടിയേറ്റക്കാരോടു നടത്തുന്ന മനുഷ്യത്വരഹിതമായ നടപടി അവസാനിപ്പിക്കുക, അയൽരാജ്യങ്ങളോടുള്ള അടിമത്ത സമീപനം ട്രംപ് അവസാനിപ്പിക്കുക, മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

സി.പി.ഐ. നേതാവ് സി.ദിവാകരൻ ഉദ്ഘാടനം ചെയ്തു. എ.ഐ.പി.സി.ഒ. ജില്ലാ പ്രസിഡന്റ് ആറ്റിങ്ങൽ സുഗുണൻ അധ്യക്ഷനായി. മുൻ സ്പീക്കർ എം.വിജയകുമാർ ഉൾപ്പെടെ സമരത്തിൽ പങ്കാളികളായി. ഓൾ ഇന്ത്യ പീസ് ആൻഡ് സോളിഡാരിറ്റി ഓർഗനൈസേഷനാ (എ.ഐ.പി.എസ്.ഒ.)ണ് ഈ ആവശ്യങ്ങളുമായി സെക്രട്ടേറിയറ്റിനു മുന്നിലെത്തിയത്.



By admin