• Wed. Nov 19th, 2025

24×7 Live News

Apdin News

ഡോക്ടര്‍മാരെ ഭീകരതയിലേക്ക് തിരിക്കാന്‍ കേരളത്തിലും ശ്രമം: അഡ്വ. എസ്. ജയശങ്കര്‍

Byadmin

Nov 19, 2025



കൊച്ചി: മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ ഭീകരവാദത്തിലേക്ക് തിരിച്ചുവിടാനുള്ള ശ്രമങ്ങള്‍ കേരളത്തിലെ ചില മെഡിക്കല്‍ കോളജുകളിലും നടക്കുന്നുണ്ടെന്നും മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും പ്രമുഖ സാമൂഹ്യ നിരീക്ഷകന്‍ അഡ്വ. എസ്. ജയശങ്കര്‍. മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ അറിയാന്‍ എന്ന പേരില്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

വീഡിയോയില്‍ നിന്ന്: ആതുര ശുശ്രൂഷയ്‌ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവയ്‌ക്കുന്നതായി പ്രതിജ്ഞയെടുത്തവരാണ്, അതിനു വേണ്ടി വെള്ളക്കോട്ടിട്ടവരാണ്, ഏതുവിധേനയും മനുഷ്യരെ കൊന്നുകളയാം എന്ന് വിചാരിച്ച് ടണ്‍ കണക്കിന് സ്‌ഫോടകവസ്തുക്കള്‍ ശേഖരിച്ച് പൊട്ടിച്ച്, മനുഷ്യരെ കൊല്ലുന്നത്. അനാട്ടമിയോ കാര്‍ഡിയോളജിയോ ഫിസിയോളജിയോ പഠിക്കുന്നതിനു പകരം ബോംബ് നിര്‍മാണമാണ് പഠിക്കുന്നത്. വഴിയേ പോകുന്ന നിസഹായരായ, നിഷ്‌കളങ്കരായ പാവം മനുഷ്യരെ ജാതിമതദേദമില്ലാതെ ബോംബു വച്ച് കൊല്ലുകയാണ്. ഇവര്‍ തീവ്രവാദികളല്ല, ഭീകരരാണ്. മനുഷ്യരുടെ വേദന മാറ്റാന്‍ പ്രതിജ്ഞാബദ്ധരായവര്‍ മനുഷ്യരെ ബോംബു വച്ച് കൊല്ലുകയാണ്.

അല്‍- ഫലാഹ് സര്‍വകലാശാലയില്‍ മാത്രമല്ല കേരളത്തിലും ഇതിന്റെ ആദ്യ പ്രവണതകള്‍ കാണുന്നുണ്ട്. മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ ഇത് ശ്രദ്ധിച്ചു കേള്‍ക്കണം. കേരളത്തിലെ ചില മെഡിക്കല്‍ കോളജുകളിലെങ്കിലും ജമാഅത്തെ ഇസ്ലാമിയുടേയും പോപ്പുലര്‍ ഫ്രണ്ടിന്റെയും ആശയങ്ങളെ പിന്തുടരുന്ന ഒരു സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്‍ഡിപെന്‍ഡന്റ് എന്നാണ് ഇതിന്റെ പേര്. ഈ സംഘടനയില്‍ പെട്ടവര്‍ ഇത്തരം ആശയങ്ങളാണ് പ്രചരിപ്പിക്കുന്നത്.

സംഘടനയില്‍ ചേര്‍ന്നവര്‍ എല്ലാം ഭാവിയില്‍ ഭീകരരോ ചാവേറുകളോ ആകുമെന്നല്ല അര്‍ത്ഥം. 99 ശതമാനം വിദ്യര്‍ത്ഥികളും നല്ല ഡോക്ടമാര്‍ ആകും. നല്ല ചികിത്സ നല്‍കുന്നവരാകും. പക്ഷെ ഇതില്‍പ്പെട്ടവര്‍ തീവ്രവാദികളും ഭീകരരും ആകാന്‍ സാധ്യത കൂടുതലാണ്. ചില മെഡിക്കല്‍ കോളജുകള്‍ ഇവരാണ് ഭരിക്കുന്നത്. ആ നിലയില്‍ ഇവര്‍ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ സ്വാധീനം നേടിയിട്ടുമുണ്ട്. ചാവേറായി പൊട്ടിത്തെറിക്കാന്‍ ജമ്മു കശ്മീരില്‍ പോകണമെന്നില്ല. ഇപ്പോള്‍ കേരളത്തില്‍ത്തന്നെ അതിന് സൗകര്യം ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ഇത്തരം പ്രവണതകള്‍ കേരളത്തിലുമുണ്ട്. രക്ഷിതാക്കള്‍ കരുതണം.

By admin