അമേരിക്കയുടെ 47ാമത് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റു. ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്‌സ് സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിന് ശേഷം ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്തു. ബൈഡനൊപ്പം ഒരേവാഹനത്തിലാണ് സത്യപ്രതിജ്ഞയ്ക്കായി ട്രംപ് എത്തിയത്. 1861ല്‍ എബ്രഹാം ലിങ്കണ്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഉപയോഗിച്ച ബൈബിള്‍ തൊട്ടായിരുന്നു ട്രംപിന്റെ സത്യപ്രതിജ്ഞ.
ജെ.ഡി വാന്‍സ് വൈസ് പ്രസിഡന്റായും അധികാരമേറ്റു. 2024 നവംബര്‍ അഞ്ചിന് നടന്ന തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസിനെ പരാജയപ്പെടുത്തിയാണ് ട്രംപ് അധികാരത്തിലേക്ക് എത്തുന്നത്.
ഏറെ ട്രംപ് ആരാധകര്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തി. സ്ഥാനാരോഹണ ചടങ്ങിന് മുന്നോടിയായി സെന്റ് ജോണ്‍സ് ചര്‍ച്ചില്‍ നടന്ന പ്രാര്‍ഥനയില്‍ ട്രംപ് കുടുംബസമേതം പ?ങ്കെടുത്തു. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, മെറ്റ സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്, ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസ്, ഗൂഗ്ള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ, ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക് തുടങ്ങിയവര്‍ പ്രാര്‍ഥനയില്‍ പങ്കെടുത്തു.