• Fri. Apr 17th, 2026

24×7 Live News

Apdin News

ഡോ. ബീനപിള്ള ആര്‍ജിസിബി ഡയറക്ടര്‍

Byadmin

Apr 17, 2026


തിരുവനന്തപുരം: പ്രശസ്ത ശാസ്ത്രജ്ഞ ഡോ. ബീനപിള്ള രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി (ബ്രിക്ആര്‍ജിസിബി) ഡയറക്ടറായി ചുമതലയേറ്റു. ന്യൂദല്‍ഹിയിലെ സിഎസ്‌ഐആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ ചീഫ് സയന്റിസ്റ്റാണ്. അഞ്ചു വര്‍ഷത്തെ സേവനത്തിനു ശേഷം ഡയറക്ടര്‍ പദവിയൊഴിഞ്ഞ പ്രൊഫ. ചന്ദ്രഭാസ് നാരായണയുടെ പിന്‍ഗാമിയായാണ് ഡോ. ബീന നിയമിതയാകുന്നത്.

എറണാകുളം ജില്ലയിലെ കാലടി സ്വദേശിയായ ബീന മുംബൈയിലെ റാംനരൈന്‍ റൂയിയ കോളജില്‍ നിന്ന് ബിരുദവും ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നിന്ന് ഇന്റഗ്രേറ്റഡ് എംഎസും പിഎച്ച്ഡിയും കരസ്ഥമാക്കി. തുടര്‍ന്ന് സിഎസ്‌ഐആര്‍ഐജിഐബിയില്‍ യുവശാസ്ത്രജ്ഞയായി സേവനമാരംഭിച്ചു. നാഷണല്‍ ബയോസയന്‍സ് അവാര്‍ഡ്, ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമിയങ് സയന്റിസ്റ്റ് അവാര്‍ഡ്, സിഎസ്‌ഐആര്‍ യങ് സയന്റിസ്റ്റ് അവാര്‍ഡ് (ബയോളജിക്കല്‍ സയന്‍സസ്) എന്നിവയുള്‍പ്പെടെ നിരവധി പ്രശസ്ത പുരസ്‌കാരങ്ങള്‍ ഡോ. ബീന നേടിയിട്ടുണ്ട്.



By admin