• Sun. Mar 23rd, 2025

24×7 Live News

Apdin News

ഡോ. മന്‍മോഹന്‍സിങ്, എം.ടി. തുടങ്ങി നിരവധി പ്രമുഖര്‍ക്ക് ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധിസഭയുടെ ശ്രദ്ധാഞ്ജലി

Byadmin

Mar 21, 2025


ബെംഗളൂരു: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനും ജ്ഞാനപീഠ ജേതാവ് എം.ടി. വാസുദേവന്‍ നായരുമടക്കം പോയ വിട പറഞ്ഞ പ്രമുഖര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധിസഭ. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിന്റെ ആമുഖമായാണ് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചത്.

പന്മന ആശ്രമം മഠാധിപതി സ്വാമി പ്രണവാനന്ദ തീര്‍ത്ഥപാദര്‍ക്ക് പ്രതിനിധി സഭ ആദരാഞ്ജലി അര്‍പ്പിച്ചു. സിയറാം ബാബ, സുഗ്രീവാനന്ദ് ജി മഹാരാജ്, ശിരീഷ് മഹാരാജ് മോറെ, ഉസ്താദ് സക്കീര്‍ ഹുസൈന്‍, ഡോ. രാജഗോപാല്‍ ചിദംബരം, വിവേക് ഡിബ്രോയ്, ശ്യാം ബെനഗല്‍, പ്രിതീഷ് നന്ദി, എസ്.എം. കൃഷ്ണ, മഹാറാണ മഹേന്ദ്ര സിങ്, കാമേശ്വര്‍ ചൗപാല്‍, വനവിജ്ഞാനത്തില്‍ എന്‍സൈക്ലോപീഡിയ എന്ന് അറിയപ്പെടുന്ന തുളസി ഗൗഡ, കന്നഡ എഴുത്തുകാരന്‍ എന്‍. ഡിസൂസ, ജനപ്രിയ നടന്‍ സരിഗമ വിജി, പ്രമുഖ വിദ്യാഭ്യാസ വിചക്ഷണന്‍ ദൊരെസ്വാമി നായിഡു, സുക്രി ബൊമ്മഗൗഡ, ആര്‍എസ്എസ് ദക്ഷിണ മധ്യക്ഷേത്ര മുന്‍ സംഘചാലക് ജസ്റ്റിസ് പര്‍വതറാവു, വിശ്വവിഭാഗ് പൂര്‍വ സംയോജക് ശങ്കര്‍ തത്വവാദി, ദിനനാഥ് ബത്ര, ഡോ. ഗോവിന്ദ് നരേഗല്‍, വിഎച്ച്പി നേതാവ് ബി.എന്‍. മൂര്‍ത്തി, മുന്‍ കേന്ദ്രമന്ത്രി ദേബേന്ദ്ര പ്രധാന്‍ തുടങ്ങി നിരവധി പ്രമുഖരെ പേരെടുത്ത് പറഞ്ഞ് അനുസ്മരിച്ചുകൊണ്ടാണ് പ്രതിനിധി സഭയുടെ ആദ്യ സെഷന് തുടക്കമായത്.



By admin