ന്യൂദെൽഹി:ആസന്നമായ ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ബിജെപി ഡൽഹി ഘടകം പ്രസിഡൻ്റ് വീരേന്ദ്ര സച്ച് ദേവ്. എന്നാൽ ബിജെപി ഇതുവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരുടെ പട്ടിക ഇതുവരെ പുറത്ത് വിട്ടിട്ടില്ല. അതേ സമയം ആം ആദ്മി പാർട്ടി 70 സീറ്റുകളിലെയും സ്ഥാനാർത്ഥികളുടെ പട്ടിക പുറത്ത് വിട്ടു. ഫിബ്രുവരി പകുതിയോടെ ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് കരുതുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ തിയ്യതികൾ പ്രഖ്യാപിച്ചിട്ടില്ല. ബിജെപിയും കോൺഗ്രസും എഎപിയും ഡൽഹിയിൽ തനിയെ മത്സരിക്കുകയാണ്. ഇതുമൂലം ശക്തമായ ത്രികോണ മത്സരത്തിനാണ് ഡൽഹി സാക്ഷ്യം വഹിക്കാൻ പോകുന്നത്. 2013 ൽ 49 ദിവസവും 2015 മുതൽ 10 വർഷം തുടർച്ചയായും ഡൽഹി ഭരിക്കുന്നത് ആം ആദ്മി പാർട്ടിയുടെ സർക്കാരാണ്. ഇത്തവണ ഡൽഹിയുടെ ഭരണം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ബിജെപി.