• Fri. Jan 10th, 2025

24×7 Live News

Apdin News

ഡൽഹി സ്കൂളിലെ വ്യാജ ബോംബ് ഭീഷണി, പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി കസ്റ്റഡിയിൽ

Byadmin

Jan 10, 2025


ന്യൂദെൽഹി:ദെൽഹിയിൽ ആം ആദ്മി പാർട്ടി ക്രമസമാധാന പ്രശ്നമായി ഉയർത്തി കാട്ടുകവരെ ചെയ്ത സ്കൂളുകളിലെ വ്യാജ ബോംബ് ഭീഷണി പരമ്പരയുമായി ബന്ധപ്പെട്ട് ഒരു പന്ത്രണ്ടാം ക്ലാസുകാരനെ ദെൽഹി പൊലീസ് അറസ്റ്റ് ചെയ്തു. തന്റെ സ്കൂളിലെ പരീക്ഷ ഒഴിവാക്കാൻ വേണ്ടി ആറ് തവണയാണ് വിദ്യാർത്ഥി വിവിധ സ്കൂളുകൾക്കായി വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ചത്. വിദ്യാർത്ഥി സ്കൂളിലെ തന്റെ പരീക്ഷ എഴുതാൻ ആഗ്രഹിച്ചിരുന്നില്ല. വിദ്യാർത്ഥി നടത്തിയ ഈ ഭീഷണി കാരണം പരീക്ഷകൾ റദ്ദാക്കുകയൊ യിരുന്നു. ഭീഷണി സന്ദേശം ലഭിച്ച ദിവസങ്ങളിൽ വിദ്യാർത്ഥികളെ വീട്ടിലേക്ക് തിരച്ചയക്കുകയും ബോംബ് സ്ക്വാഡ് സ്കൂളുകളിൽ എത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു. ഒരു ദിവസം  23 സ്കൂളുകൾക്കടക്കം വിവിധ ദിവസങ്ങളിൽ ഒട്ടേറെ സ്കൂളുകൾക്ക് ഇ – മെയിൽ വഴി ഭീഷണി സന്ദേശം അയക്കുകയായിരുന്നു.



By admin