മലപ്പുറം പെരിന്തല്‍മണ്ണയില്‍ തകര്‍ന്ന സ്‌കൂള്‍ കെട്ടിടം നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍. മൂന്നു മാസങ്ങള്‍ക്ക് മുന്‍പാണ് ആലിപ്പറമ്പ് ഗവണ്‍മെന്റ് സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്റെ കെട്ടിടം തകര്‍ന്നു വീണത്.
കനത്ത കാറ്റിലും മഴയിലും മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് കെട്ടിടം തകര്‍ന്ന് വീണത്. സംഭവം നടക്കുമ്പോള്‍ സ്‌കൂളില്‍ കുട്ടികള്‍ ഇല്ലാത്തതിനാല്‍ ആളപായമുണ്ടായില്ല. അന്നുമുതല്‍ കെട്ടിടം പുനര്‍നിര്‍മിക്കാതെ തകര്‍ന്ന നിലയില്‍ തുടരുകയായിരുന്നു.
കുട്ടികള്‍ ഹൈസ്‌കൂള്‍ കെട്ടിടത്തിലേക്ക് താല്‍കാലികമായി മാറ്റുകയായിരുന്നു. കെട്ടിടത്തിന്റെ നിര്‍മാണം അനന്തമായി നീളുന്നതിനാലാണ് പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്താന്‍ കാരണം. എത്രയും വേഗത്തില്‍ കെട്ടിടം നന്നാക്കണം എന്നാണ് കുട്ടികളുടെ ആവശ്യം.