
കൊച്ചി:തടവുകാരുടെ വേതന വര്‍ദ്ധനയ്‌ക്കുളള തീരുമാനത്തിനെതിരെ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. വേതന വര്‍ധന സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് കോടതി പറഞ്ഞു.
ഹര്‍ജി പരിഗണിക്കാന്‍ മതിയായ കാരണങ്ങളില്ലെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.വേതന വര്‍ധന കേവലം സാമ്പത്തിക വിഷയം മാത്രമല്ലെന്ന് സര്‍ക്കാര്‍ വാദമുയര്‍ത്തി.ജയില്‍ അന്തേവാസികളുടെ അന്തസും പുനരധിവാസവും ഉറപ്പാക്കുന്നതാണ് നടപടിയെന്നാണ് വാദം.
ഏഴ് വര്‍ഷത്തിന് ശേഷമാണ് തടവുകാരുടെ വേതനത്തില്‍ വര്‍ധന വരുത്തിയത്. നൈപുണ്യമുളള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 620 രൂപയാണ് പുതുക്കിയ വേതനം.അര്‍ദ്ധ നൈപുണ്യ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 560 രൂപയും നൈപുണ്യമില്ലാത്ത ജോലികള്‍ക്ക് 530 രൂപയുമാണ് പരിഷ്‌കരിച്ച വേതനം.