• Fri. Oct 10th, 2025

24×7 Live News

Apdin News

തദ്ദേശസ്ഥാപനങ്ങളിലെ ടൈപ്പിസ്റ്റ് തസ്തികകള്‍ സര്‍ക്കാര്‍ വെട്ടിക്കുറച്ചു

Byadmin

Oct 10, 2025



തിരുവനന്തപുരം:തദ്ദേശസ്ഥാപനങ്ങളിലെ ടൈപ്പിസ്റ്റ് തസ്തികകള്‍ സര്‍ക്കാര്‍ വെട്ടിക്കുറച്ചു. 145 ടൈപ്പിസ്റ്റ് തസ്തികകളില്‍ 60 എണ്ണം തദ്ദേശ സ്വയംഭരണ വകുപ്പ് അവസാനിപ്പിച്ചു.

കോര്‍പറേഷനുകളിലെ 28 തസ്തികകളും നഗരസഭകളിലെ 32 തസ്തികകളുമാണ് അവസാനിപ്പിച്ചത്.നഗരസഭകളിലെ 34 തസ്തികകള്‍ നേരത്തെ നിര്‍ത്തലാക്കിയിട്ടുണ്ട്.

തിരുവനന്തപുരം കോര്‍പറേഷനില്‍ ഒന്‍പത് തസ്തികകള്‍ ഇല്ലാതായി. എറണാകുളം കോര്‍പറേഷനില്‍ എട്ട് തസ്തികകളാണ് ഇല്ലാതായത്. നിലവില്‍ ജോലിയിലുള്ളവര്‍ വിരമിക്കുന്നതോടെ പോസ്റ്റുകള്‍ ഇല്ലാതാകും.ഒഴിവാകുന്ന പോസ്റ്റുകളുടെ മുന്‍ഗണനാക്രമം തദ്ദേശവകുപ്പ് പുറത്തിറക്കി.തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് നടപടി.

By admin