• Wed. Sep 24th, 2025

24×7 Live News

Apdin News

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സംവരണവാർഡ് നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ

Byadmin

Sep 24, 2025



തിരുവനന്തപുരം ∙ തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് സംവരണം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ 21 വരെ വിവിധ ദിവസങ്ങളിൽ നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് (സെപ്റ്റംബർ 23) വിളിച്ചു ചേർത്ത ജില്ലാകളക്ടർമാരുടെ യോഗത്തിലാണ് തീരുമാനമെടുത്തത്.

നറുക്കെടുപ്പ് തീയതികൾ
ഗ്രാമപഞ്ചായത്ത്: ഒക്ടോബർ 13 – 16
ബ്ലോക്ക് പഞ്ചായത്ത്: ഒക്ടോബർ 17
ജില്ലാപഞ്ചായത്ത്: ഒക്ടോബർ 21
മുനിസിപ്പാലിറ്റികൾ: ഒക്ടോബർ 16 (ജില്ലാതലത്തിൽ ജോയിന്റ് ഡയറക്ടർമാർ)
കോർപ്പറേഷനുകൾ:

ഒക്ടോബർ 17 – തിരുവനന്തപുരം, കൊല്ലം (അർബൻ ഡയറക്ടർ)
ഒക്ടോബർ 18 – കൊച്ചി, തൃശൂർ
ഒക്ടോബർ 21 – കോഴിക്കോട്, കണ്ണൂർ
നറുക്കെടുപ്പ് തീയതിയും സ്ഥലവും വ്യക്തമാക്കിയ വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കുമെന്ന് കമ്മീഷൻ അറിയിച്ചു.

മറ്റു തീരുമാനങ്ങൾ
പോളിങ് സ്റ്റേഷനുകളുടെ പുന:ക്രമീകരണം, വോട്ടർപട്ടിക പുതുക്കൽ, വാർഡ് സംവരണം, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം എന്നിവ സമയബന്ധിതമായി പൂർത്തിയാക്കാൻ കമ്മീഷണർ ജില്ലാകളക്ടർമാരോട് നിർദ്ദേശം നൽകി.
വോട്ടർപട്ടിക പുതുക്കൽ പൊതുതിരഞ്ഞെടുപ്പിന് മുൻപ് വീണ്ടും നടത്തും. സമയക്രമം പിന്നീട് പ്രഖ്യാപിക്കും.
വരണാധികാരികളും ഉപവരണാധികാരികളും നിയമിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. (വിജ്ഞാപനം: www.sec.kerala.gov.in)
ഇവർക്കുള്ള പരിശീലനം ഒക്ടോബർ 7 – 10 വരെ ജില്ലാതലത്തിൽ നടക്കും.
തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് സെപ്റ്റംബർ 26-ന് ഓൺലൈൻ പരിശീലനം.
ജില്ലാതല ഉദ്യോഗസ്ഥർക്കു സെപ്റ്റംബർ 25-നും, മാസ്റ്റർ ട്രെയിനർമാർക്ക് സെപ്റ്റംബർ 29-30-നും തിരുവനന്തപുരത്ത് പരിശീലനം നൽകും.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനായി ഒക്ടോബർ 3 മുതൽ സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം നിരോധിക്കണമെന്ന് കമ്മീഷൻ ചീഫ് സെക്രട്ടറിയോട് നിർദേശിച്ചു.
ഹരിതചട്ടം പാലിച്ച് തെരഞ്ഞെടുപ്പ് നടപടികൾ നടത്തണമെന്നും, കുടുംബശ്രീ, ഹരിതകർമ്മസേന, ക്ലീൻകേരള കമ്പനി എന്നിവയുടെ സേവനം വിനിയോഗിക്കണമെന്നും നിർദ്ദേശിച്ചു.
ഓൺലൈൻ യോഗത്തിൽ ജില്ലാകളക്ടർമാർ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി ബി. എസ്. പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു

By admin