തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്ഥാപന പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. അതു സംബന്ധിച്ച ആക്ഷേപങ്ങള്‍ വിജഞാപന തീയതി മുതല്‍ 15 ദിവസത്തിനകം കമ്മീഷന്‍ സെക്രട്ടറിക്ക് രേഖാമൂലം സമര്‍പ്പിക്കാം.
കരട് വിജ്ഞാപനം ംംം.ലെര.സലൃമഹമ.ഴീ്.ശിവെബ് സൈറ്റില്‍ പരിശോധിക്കാം. 2025 ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഒന്നാം പട്ടികയില്‍ ദേശീയപാര്‍ട്ടികളായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (കൈ), ആം ആദ്മി പാര്‍ട്ടി (ചൂല്), ബഹുജന്‍ സമാജ് പാര്‍ട്ടി (ആന), ഭാരതീയ ജനതാ പാര്‍ട്ടി (താമര), കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) (ചുറ്റികയും അരിവാളും നക്ഷത്രവും), നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (ബുക്ക്) എന്നിവര്‍ക്കും രണ്ടാം പട്ടികയില്‍ കേരള സംസ്ഥാന പാര്‍ട്ടികളായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് (ഏണി), കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (ധാന്യക്കതിരും അരിവാളും), ജനതാദള്‍ (സെക്യുലര്‍) (തലയില്‍ നെല്‍ക്കതിരേന്തിയ കര്‍ഷക സ്ത്രീ), കേരള കോണ്‍ഗ്രസ് (എം) (രണ്ടില), കേരളകോണ്‍ഗ്രസ് (ഓട്ടോറിക്ഷ), റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി (മണ്‍വെട്ടിയും മണ്‍കോരിയും) എന്നിവര്‍ക്കും ചിഹ്നങ്ങള്‍ അനുവദിച്ചു.
മൂന്നാം പട്ടികയില്‍, മറ്റ് സംസ്ഥാനങ്ങളിലെ അംഗീകൃത പാര്‍ട്ടികളും കേരള അസംബ്ലിയിലൊ സംസ്ഥാനത്തെ ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനത്തിലൊ അംഗങ്ങളുളളതും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളതുമായ 28 രാഷ്ട്രിയ പാര്‍ട്ടികള്‍ക്കും ചിഹ്നം അനുവദിച്ചിട്ടുണ്ട്. പട്ടിക നാലിലുള്ള 73 എണ്ണം സ്വതന്ത്ര ചിഹ്നങ്ങളില്‍ 1, 2, 3 പട്ടികകളില്‍ ഉള്‍പ്പെടാത്തതും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളതുമായ രാഷ്ട്രിയ പാര്‍ട്ടികള്‍ക്ക് അവര്‍ ആവശ്യപ്പെട്ട പ്രകാരമുളള സ്വതന്ത്ര ചിഹ്നങ്ങള്‍ മുന്‍ഗണനാ അടിസ്ഥാനത്തില്‍ അനുവദിച്ചിട്ടുണ്ട്.
ഇതിനകം ചിഹ്നം അനുവദിച്ചിട്ടില്ലാത്ത രാഷ്ട്രിയ പാര്‍ട്ടികള്‍ക്ക് ആവശ്യമെങ്കില്‍ അപേക്ഷിക്കുന്ന മുറക്ക് സ്വതന്ത്ര ചിഹ്നം അനുവദിക്കും. അപേക്ഷയോടൊപ്പം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും സ്റ്റേറ്റ് ഭാരവാഹിയെ ചുമതലപ്പെടുത്തിയ അധികാര പത്രവും നല്‍കണം. സ്വതന്ത്ര ചിഹ്നങ്ങളുടെ പട്ടികയിലുളളതും മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കാത്തതുമായ ചിഹ്നമാണ് മുന്‍ഗണനാ അടിസ്ഥാനത്തില്‍ അനുവദിക്കുന്നത്. പുതുതായി ചെയര്‍, ജീപ്പ്, വയലിന്‍ എന്നിവയാണ് പുതുതായി സ്വതന്ത്ര ചിഹ്നങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചു. ബലൂണ്‍, ബെഞ്ച്, ബ്രഷ്, റിങ്, പ്രഷര്‍ കുക്കര്‍, ഷിപ്പ് തുടങ്ങിയവും സ്വതന്ത്ര ചിഹ്നങ്ങളുടെ പട്ടികയിലുണ്ട്.