• Mon. Nov 10th, 2025

24×7 Live News

Apdin News

തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ

Byadmin

Nov 10, 2025



തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഉണ്ടാകുമെന്ന് സൂചന.ഡിസംബര്‍ അഞ്ചിനും പതിനഞ്ചിനും ഇടയില്‍ രണ്ട് ഘട്ടമായി വോട്ടെടുപ്പ് നടന്നേക്കും.ഡിസംബര്‍ 20ന് മുന്‍പ് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കും.

പ്രഖ്യാപനം അടുത്തതോടെ മുന്നണികളെല്ലാം സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും വേഗത്തിലാക്കി. പല തദ്ദേശ സ്ഥാപനങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം കോര്‍പറേഷനിലേക്ക് ഞായാറാഴ്ച വൈകിട്ടോടെ ബിജെപിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

ഏതാനും മാസങ്ങള്‍ കഴിയുന്നതോടെ നിയമസഭാ തിരഞ്ഞെടുപ്പും എത്തും.

By admin