
കോഴിക്കോട് : തദ്ദേശ തെരഞ്ഞെടുപ്പില്‍ പി.വി അന്‍വറുമായി സഹകരിക്കാന്‍ ഒരുക്കമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. പ്രാദേശിക സാഹചര്യം നോക്കിയാണ് തീരുമാനമാനം. നേരത്തെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിന് ശേഷം സഹകരണം ആവശ്യപ്പെടുന്നത് ശരിയല്ലെന്നും ഒരുമിച്ചിരുന്ന് ആലോചിച്ച് സഹകരിക്കുന്നതില്‍ യുഡിഎഫിന് വിരോധമില്ലെന്നും പിഎംഎ സലാം പറഞ്ഞു.ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിനിടെ, തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് സഹകരിക്കുമെന്ന് മുസ്ലിം ലീഗ് നേരത്തേ വ്യക്തമാക്കിയിരുന്നു. നേരത്തെയും പിന്തുണ ലഭിച്ചിട്ടുണ്ടെന്നും പി.എം.എ. സലാം പറഞ്ഞു. വര്‍ഷങ്ങളോളം എല്‍ഡിഎഫുമായി വെല്‍ഫെയര്‍ പാര്‍ട്ടി സഹകരിച്ചിട്ടുണ്ടെന്ന് പി.എം.എ. സലാം പറഞ്ഞത് വിമര്‍ശനങ്ങളെ തടയാനുള്ള തന്ത്രമാണെന്നാണ് കരുതുന്നത്.
അതിനിടെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മൂന്ന് ടേം വ്യവസ്ഥ നടപ്പാക്കുന്നതില്‍ ആവശ്യമെങ്കില്‍ ഇളവ് നല്‍കുമെന്ന് പിഎംഎ സലാം നേരത്തേ അറിയിച്ചിരുന്നു.ഇതിനെതിരെ യൂത്ത് ലീഗ് പാര്‍ട്ടി നേതൃത്വത്തെ സമീപിക്കുമെന്നാണറിയുന്നത്.മൂന്ന് ടേം വ്യവസ്ഥയില്‍ ഇളവ് നല്‍കുന്നത് നിയമസഭാ തിരഞ്ഞെടുപ്പിലും ഇളവ് നേടാന്‍ ലക്ഷ്യമിട്ടെന്ന് വിമര്‍ശനമുണ്ട്.