• Sun. Dec 28th, 2025

24×7 Live News

Apdin News

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭരണ വിരുദ്ധ വികാരമില്ലെന്ന് സി പി എം, ശബരിമല തിരിച്ചടിയായി

Byadmin

Dec 28, 2025



തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭരണ വിരുദ്ധ വികാരമില്ലെന്ന് സി പി എം സംസ്ഥാന സമിതിയില്‍ വിലയിരുത്തല്‍. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിയില്ല.ജനങ്ങളെ വിശ്വാസത്തിലെടുക്കാനായില്ല.ഇക്കാര്യത്തില്‍ സംഘടനാ വീഴ്ചയുണ്ടായി

അതേസമയം, ശബരിമല വിഷയം തിരിച്ചടിയായി. സ്വര്‍ണക്കൊളളയില്‍ നടപടി സ്വീകരിക്കാത്തത് ദോഷമായെന്നും വിലയിരുത്തലുണ്ടായി.പത്മകുമാറിനെതിരെ നടപടി സ്വീകരിക്കാത്തതും ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തിയെന്നും സംസ്ഥാന സമിതിയില്‍ വിലയിരുത്തലുണ്ടായി.

By admin