
കൊച്ചി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. വോട്ടെണ്ണല്‍
കേന്ദ്രങ്ങളിലെ സ്ട്രോങ് റൂമുകൾ രാവിലെ എട്ട് മണിക്ക് തന്നെ തുറന്നു. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റികളുടെ ഫലങ്ങള്‍ ആദ്യമറിയാം.
സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ഉള്ളത്. ത്രിതല പഞ്ചായത്തുകളുടേത് ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിലും മുനിസിപ്പാലിറ്റികളുടെയും കോര്‍പേറേഷനുകളുടെയും അതാത് കേന്ദ്രങ്ങളിലും വോട്ടെണ്ണും. വാര്‍ഡുകളുടെ ക്രമ നമ്പർ അനുസരിച്ചായിരിക്കും വോട്ടെണ്ണൽ. തപാൽ വോട്ടുകള്‍ ആദ്യമെണ്ണും.
അതേ സമയം ആദ്യ അരമണിക്കൂർ പിന്നിടുമ്പോൾ എൻഡിഎ മറ്റ് മുന്നണികൾക്ക് തികഞ്ഞ വെല്ലുവിളിയാണ് ഉയർത്തുന്നത്. തിരുവനന്തപുരത്ത് ലീഡ് പിടിച്ച് എല്‍ഡിഎഫ് മുന്നിടുന്നുണ്ടെങ്കിലും. തൊട്ടുപിന്നില്‍ എൻഡിഎ ശക്തമായ മത്സരമാണ് കാഴ്ച വയ്‌ക്കുന്നത്. കൂടാതെ ഷൊർണൂരിൽ മൂന്ന് സീറ്റുകളിൽ ബിജെപി വിജയം നേടി. നാല് വാർഡുകൾ എണ്ണിയപ്പോഴാണ് മൂന്നു വാർഡുകളിലും ബിജെപി വിജയിച്ചത്.