
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുവലത് മുന്നണികളുടെ അവിശുദ്ധ കുട്ടുകെട്ടിനിടയിലും ശക്തമായ സാന്നിധ്യം ഉറപ്പിച്ച് ബിജെപി.
വടക്കേയിന്ത്യ പോലെ നഗര കേന്ദ്രീകൃത പാര്‍ട്ടിയായി കേരളത്തിലും ബിജെപി വലിയ വളര്‍ച്ച കൈവരിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. സംസ്ഥാനമാകെ ശക്തമായ വേരോട്ടം നടത്താന്‍ ഈ തെരഞ്ഞെടുപ്പോടെ ബിജെപിക്ക് സാധിച്ചു. പാലക്കാട്, വട്ടിയൂര്‍ക്കാവ്, നേമം, കഴക്കൂട്ടം നിയമസഭാ മണ്ഡലങ്ങളില്‍ നിര്‍ണായക ശക്തിയായി ബിജെപി മാറി. തിരുവനന്തപുരം കോര്‍പറേഷനിലെ വിജയം എടുത്തുപറയാവുന്നതാണ്.
എല്ലാ ഗ്രാമങ്ങളിലും പട്ടണങ്ങളിലും ബിജെപിക്ക് വളര്‍ച്ച കൈവരിക്കാന്‍ ഈ തെരഞ്ഞെടുപ്പോടെ സാധിച്ചു. കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ഭരണത്തില്‍ എത്തുകയും ചില തദ്ദേശ സ്ഥാപനങ്ങളില്‍ സ്വാധീനമുറപ്പിക്കാനും കഴിഞ്ഞു. കോര്‍പറേഷനില്‍ 93 വാര്‍ഡുകളിലും മുനിസിപ്പാലിറ്റിയില്‍ 324 വാര്‍ഡുകളിലും വിജയം കൈവരിച്ചു. കോര്‍പറേഷനില്‍ 100 ലധികം വാര്‍ഡുകളിലും മുനിസിപ്പാലിറ്റികളില്‍ 500 ലധികം വാര്‍ഡുകളിലും ബിജെപി രണ്ടാം സ്ഥാനത്ത് എത്തി.
നഗരസഭകളില്‍ മൂന്നിലൊന്ന് ഇടത്ത് ബിജെപി സാന്നിധ്യം ഉറപ്പിച്ചു. 2021 സ്ഥലങ്ങളില്‍ രണ്ടാം സ്ഥാനം. കോഴിക്കോട് നഗരസഭയില്‍ 13 ഇടത്ത് വിജയിച്ചു. കൊല്ലത്ത് 12 ജയം. 11 ഇടത്ത് രണ്ടാം സ്ഥാനം. തിരുവനന്തപുരത്ത് 50 വാര്‍ഡുകളില്‍ വിജയം, 26 വാര്‍ഡുകളില്‍ രണ്ടാം സ്ഥാനം, തൃശൂരില്‍ 8 ജയം, 8 രണ്ടാം സ്ഥാനം.
ഗ്രാമപഞ്ചായത്തുകളിലാകട്ടെ 1500 വാര്‍ഡുകളില്‍ എന്‍ഡിഎക്ക് വിജയം. 26 സ്ഥാപനങ്ങളില്‍ ഭരണവും നേടി. 2000 ത്തിനടുത്ത് വാര്‍ഡുകളില്‍ രണ്ടാം സ്ഥാനം. ഇതില്‍ ഭൂരിപക്ഷം വാര്‍ഡുകളിലും നേരിയ വോട്ടുകള്‍ക്കാണ് തോല്‍വി. ബിജെപിയെ തടയാന്‍ ഇന്‍ഡി മുന്നണിയും മതന്യൂനപക്ഷപാര്‍ട്ടികളും ചേര്‍ന്ന് നടത്തിയ നീക്കത്തിലാണ് അഞ്ഞൂറോളം വാര്‍ഡുകളിലെ സീറ്റുകള്‍ നഷ്ടമായത്. കഴിഞ്ഞ തവണ ബിജെപി വിജയിച്ച വാര്‍ഡുകളില്‍ ഇത്തവണ ജയിക്കാതിരിക്കാന്‍ ഇന്‍ഡി മുന്നണി നേരത്തെ തന്നെ നീക്കം നടത്തിയിരുന്നു. പഞ്ചായത്തു തലങ്ങളിലും ബിജെപിക്കെതിരെ ഒന്നിച്ചു. ഇല്ലെങ്കില്‍ 3500 വാര്‍ഡുകളിലെങ്കിലും വിജയം കൈവരിക്കുമായിരുന്നു.