• Wed. Feb 25th, 2026

24×7 Live News

Apdin News

തദ്ദേശ സ്ഥാപനങ്ങള്‍ ദുര്‍ബലപ്പെടുന്നു; 2023ല്‍ നഷ്ടമായത് 1,659.61 കോടി, കണ്ടെത്തലുമായി സിഎജി

Byadmin

Feb 25, 2026



തിരുവനന്തപുരം: 2018 മുതല്‍ 2023 വരെ പഞ്ചായത്ത്‌രാജ് സ്ഥാപനങ്ങളില്‍ (ത്രിതല പഞ്ചായത്ത്) ചെലവഴിച്ചത് 12.67 ശതമാനം മാത്രം. മുന്‍സിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും ചെലവഴിച്ചത് 6.19 ശതമാനം മാത്രമെന്നും സിഎജി കണ്ടെത്തല്‍. 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം കാലഹരണപ്പെട്ടത് 1659.61 കോടിയെന്നും കണ്ടെത്തല്‍.

ത്രിതല പഞ്ചായത്തുകളില്‍ 2018 മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ചെലവഴിച്ചത് 10.4 ശതമാനം മുതല്‍ 12.67 ശതമാനം വരെയാണ്. നഗര പ്രദേശങ്ങളില്‍ ഇത് 4.61 ശതമാനം മുതല്‍ 6.19 ശതമാനം മാത്രമാണ്. പഞ്ചായത്ത് സ്ഥാപനങ്ങളില്‍ 2023 ല്‍ 1274,63 കോടി രൂപ കാലഹരണപ്പെട്ടു. മുന്‍സിപ്പാലിറ്റി, കോര്‍പറേഷനുകളില്‍ 384.98 കോടിയും കാലഹരണപ്പെട്ടു. ചുമതലകളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സര്‍ക്കാര്‍ വകുപ്പുകളും സമാന്തരമായി പദ്ധതികള്‍ നടപ്പാക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സ്വയംഭരണ അധികാരത്തെ ദുര്‍ബലപ്പെടുത്തുന്നതായി ഓഡിറ്റ് നിരീക്ഷിച്ചു.

നഗര തദ്ദേശ സ്ഥാപനങ്ങളുടെ ആസ്തി പരിപാലനത്തിന് പദ്ധതികളില്ല. സ്വന്തം ഭൂമിയുടെ 82 ശതമാനത്തിനും ആധാരമോ സാധുവായ ഉടമസ്ഥാവകാശ രേഖകളോ ഇല്ലാത്തത് കൈയേറ്റങ്ങള്‍ക്ക് കാരണമായി. ആസൂത്രണ പിഴവ് മൂലം തിരുവനന്തപുരം, കൊച്ചി കോര്‍പറേഷനുകള്‍, കല്‍പ്പറ്റ, ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റികളിലും വനിതാ ഹോസ്റ്റലുകളും വനിതാ വ്യവസായ/വിപണന കേന്ദ്രങ്ങളും ലക്ഷ്യത്തിലെത്തിയില്ല.

മാര്‍ക്കറ്റ് കെട്ടിടങ്ങള്‍ (തിരുവനന്തപുരം, കൊച്ചി കോര്‍പറേഷനുകള്‍), ഷോപ്പിങ് കോംപ്ലക്‌സുകള്‍ (തൃശൂര്‍, തിരുവനന്തപുരം കോര്‍പറേഷനുകള്‍), ഗ്യാസ് ശ്മശാനങ്ങള്‍ മുതലായവ നിഷ്‌ക്രിയമായി കിടക്കുന്നു. 2.66 കോടിയുടെ മാലിന്യ സംസ്‌കരണ പ്ലാന്റുകളും ഉപകരണങ്ങളും ഉപയോഗശൂന്യമായി കിടക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

By admin