തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകളുടെ ചുമതലക്കാരായി എല്ലാ റവന്യു ജില്ലകള്‍ക്കും ഇന്‍ ചാര്‍ജുമാരെ ബിജെപി പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ ചുമതലകള്‍ പ്രഖ്യാപിച്ചത്.
തിരുവനന്തപുരം: കെ സോമന്‍(തിരുവനന്തപുരം മേഖല പ്രസിഡണ്ട് )
കൊല്ലം: വി വി രാജേഷ് ( തിരുവനന്തപുരം മുന്‍ ജില്ലാ പ്രസിഡണ്ട് )
പത്തനംതിട്ട : അനൂപ് ആന്റണി ( സംസ്ഥാന മീഡിയ- സോഷ്യല്‍ മീഡിയ പ്രഭാരി)
ആലപ്പുഴ: എന്‍ ഹരി ( എറണാകുളം മേഖല പ്രസിഡണ്ട്)
കോട്ടയം ( അഡ്വ. ഷോണ്‍ ജോര്‍ജ് ( ജില്ലാ പഞ്ചായത്ത് അംഗം)
ഇടുക്കി: പന്തളം പ്രതാപന്‍ ( സംസ്ഥാന സെക്രട്ടറി)
എറണാകുളം: അശോകന്‍ കുളനട ( സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍)
തൃശൂര്‍: എം വി ഗോപകുമാര്‍ ( ആലപ്പുഴ മുന്‍ ജില്ലാ പ്രസിഡണ്ട്)
പാലക്കാട്: കെ കെ അനീഷ് കുമാര്‍ (തൃശൂര്‍ മുന്‍ ജില്ലാ പ്രസിഡണ്ട്)
മലപ്പുറം: കെ. രഞ്ജിത് ( സംസ്ഥാന സെക്രട്ടറി)
കോഴിക്കോട്: വി ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ (പാലക്കാട് മേഖല പ്രസിഡണ്ട്)
വയനാട്: അഡ്വ. കെ ശ്രീകാന്ത് (സംസ്ഥാന സെക്രട്ടറി)
കണ്ണൂര്‍: ടി പി ജയചന്ദ്രന്‍ മാസ്റ്റര്‍ (കോഴിക്കോട് മേഖല പ്രസിഡണ്ട്)
കാസര്‍ഗോഡ്: വി കെ സജീവന്‍ ( കോഴിക്കോട് മുന്‍ ജില്ലാ പ്രസിഡണ്ട്) എന്നിവരാണ് വിവിധ ജില്ലകളുടെ ചുമതലക്കാര്‍. ബൂത്ത്, വാര്‍ഡ് തലത്തില്‍ വരെയുള്ള തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ വേഗത്തിലാക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ യോഗത്തില്‍ നിര്‍ദേശം നല്‍കി.