• Sat. Feb 8th, 2025

24×7 Live News

Apdin News

തനിക്ക് ഒന്ന് പൊട്ടിക്കരഞ്ഞു കൂടേ വാര്യരേയെന്ന് സോഷ്യൽ മീഡിയ

Byadmin

Feb 8, 2025


കൊച്ചി : ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ദയനീയ പരാജയമാണ് കോൺഗ്രസിന് നേരിട്ടിരിക്കുന്നത്. പതിറ്റാണ്ടുകൾ ഭരിച്ച തലസ്ഥാനത്ത് കോൺഗ്രസിന്റെ കിതപ്പ് തുടങ്ങിയിട്ട് കാലങ്ങളായി. ഇത്തവണയും അതിന് മാറ്റമില്ല . ഇപ്പോൾ പാർട്ടിയെ ന്യായീകരിക്കാനുള്ള തത്രപ്പാടിലാണ് നേതാക്കളും , അണികളും . അതിൽ കെപിസിസി വക്താവ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ട്രോളിന് വിഷയമായിരിക്കുന്നത് .

വട്ടപൂജ്യത്തിൽ നിൽക്കുമ്പോഴും ബിജെപിയെ തോൽപ്പിക്കാൻ അത്രയൊന്നും സമയം കോൺഗ്രസിന് വേണ്ടെന്നാണ് സന്ദീപ് വാര്യരുടെ വാദം . ഇന്ത്യയിലും കേരളത്തിലും കോൺഗ്രസ് അധികാരത്തിൽ തിരിച്ചു വരിക തന്നെ ചെയ്യുമെന്ന സ്വപ്നവും വാര്യർക്കുണ്ട്.

എന്നാൽ കട അടച്ചു പൂട്ടാറായി വാര്യരെയെന്നാണ് ചിലർ പറയുന്നത് . നിങ്ങൾക്ക് ഒന്ന് ഉറക്കെ പൊട്ടിക്കരഞ്ഞുകൂടേയെന്നും , ഇങ്ങനെയൊക്കെ ന്യായീകരിക്കാൻ എങ്ങനെ സാധിക്കുന്നുവെന്നും കമന്റുകളുണ്ട്. മാത്രമല്ല ഡൽഹിയിൽ സ്നേഹത്തിന്റെ കട പോയിട്ട് ഒരു മുറുക്കാൻ പീടിക പോലും തുറക്കാൻ പറ്റിയില്ലല്ലോ എന്നാണ് ചിലർ ചോദിക്കുന്നത് .



By admin