
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവരെ എസ്‌ഐടി അറസ്റ്റ് ചെയ്തത് പ്രധാന പ്രതികളായ സിപിഎം ഉന്നതരെ രക്ഷിക്കാനും പക വീട്ടാനുമാണെന്ന് ഹിന്ദു ഐക്യവേദി വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി. പ്രതിസ്ഥാനത്തു പാര്‍ട്ടിയെത്തുന്നെന്നു വ്യക്തമായതോടെയാണ് മിന്നല്‍ വേഗത്തില്‍ തന്ത്രിയെ അറസ്റ്റു ചെയ്തതെന്നും അയിരൂര്‍ ചെറുകോല്‍പ്പുഴയിലെ പത്രസമ്മേളനത്തില്‍ വത്സന്‍ തില്ലങ്കേരി വ്യക്തമാക്കി.
ശബരിമല യുവതീ പ്രവേശത്തെ പ്രതിരോധിച്ചതാണ് തന്ത്രിയോടുള്ള സര്‍ക്കാരിന്റെ പകയ്‌ക്കു കാരണം. ആചാരം ലംഘിച്ച് യുവതികളെ സന്നിധാനത്തെത്തിച്ചാല്‍ ക്ഷേത്രനട പൂട്ടി താന്‍ മലയിറങ്ങുമെന്ന് തന്ത്രി കണ്ഠര് രാജീവര് പറഞ്ഞിരുന്നത് സര്‍ക്കാരിനെ ചൊടിപ്പിച്ചിരുന്നു. ഒപ്പം ആചാരം ലംഘിച്ച് എല്ലാ ദിവസവും നട തുറന്നു ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള നീക്കത്തെ തന്ത്രി എതിര്‍ത്തതും പകയ്‌ക്കു കാരണമായി. ഇക്കാര്യങ്ങള്‍ ജാമ്യഹര്‍ജിയില്‍ തന്ത്രി ഉന്നയിച്ചത് ശരിയാണെന്ന് കോടതിയും നിരീക്ഷിച്ചു, തില്ലങ്കേരി പറഞ്ഞു.
ഹിന്ദുത്വത്തിനെതിരേ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഹിന്ദു ഐക്യവേദി പ്രക്ഷോഭങ്ങള്‍ ആരംഭിക്കും. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് സമ്പര്‍ക്കം നടത്തി സര്‍ക്കാരിന്റെ ഹിന്ദുധ്വംസനം വിശ്വാസികളിലെത്തിക്കും. ഭരണ സിരാകേന്ദ്രങ്ങളില്‍ ഭക്തജന പ്രക്ഷോഭം വൈകാതെ തുടങ്ങും. ഇതിനു പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യമല്ലെന്നും ശബരിമല സ്വര്‍ണക്കൊള്ളയിലെ യഥാര്‍ത്ഥ പ്രതികളെ പുറത്തുകൊണ്ടുവരണമെന്നതാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.