തമിഴ്നാട് ഗൂഢല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ പെട്ട് മലയാളിക്ക് ദാരുണാന്ത്യം. ഓവേലി ന്യൂ ഹോപ് സ്വദേശി മണി (60) മരിച്ചത്. എസ്റ്റേറ്റില്‍ ജോലിക്ക് പോകുന്നതിനിടെയായിരുന്നു സംഭവം നടന്നത്. കൂടെയുണ്ടായിരുന്ന ആള്‍ ഓടിരക്ഷപ്പെട്ടു. നിരന്തരമായ കാട്ടാന ശല്യമുള്ളതായി പ്രദേശവാസികള്‍ പറയുന്നു.