ചെന്നൈ: മദ്യ വിപണി ആഗോള കമ്പനികൾക്ക് തുറന്നുകൊടുക്കാൻ തമിഴ്‌നാട് സർക്കാർ. അന്താരാഷ്‌ട്ര ലേബലുകൾ ഉൾപ്പെടെയുള്ള മദ്യം വരുന്നതോടെ ഉപഭോക്താക്കളെ നിലനിർത്താനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനും വരുമാനം കൂട്ടാനും കഴിയുമെന്നാണ് സർക്കാരിന്റെ കണക്കുക്കൂട്ടൽ.
എക്‌സൈസ് തീരുവ വർധിപ്പിക്കാനും, പ്രമുഖ ഔട്ട്ലെറ്റുകൾ നവീകരിക്കാനും, വിദേശ മദ്യങ്ങൾ ലഭ്യമാക്കാനും ടാസ്മാക് (TASMAC) അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അന്താരാഷ്‌ട്ര ലേബലുകൾ ഉൾപ്പെടെ വിശാലമായ മദ്യ ബ്രാൻഡുകൾ അവതരിപ്പിക്കുന്നത് ഉപഭോക്താക്കളെ നിലനിർത്താനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനും വരുമാന ശേഖരണം ശക്തിപ്പെടുത്താനും സഹായിക്കുമെന്ന് സർക്കാർ വിശ്വസിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
മദ്യ വിപണിയിലെ അനധികൃത പിരിവുകളും അഴിമതിയും അവസാനിപ്പിക്കാൻ മുഖ്യമന്ത്രി സി. ജോസഫ് വിജയുടെ നേതൃത്വത്തിൽ കർശന നടപടികളും സ്വീകരിച്ചു. അതേസമയം നിയന്ത്രണ മേൽനോട്ടവും നടപ്പാക്കലും സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിലാവും. ആഗോള ബ്രാൻഡഡ് മദ്യം എത്തുന്നതോടെ ഉപഭോക്താക്കൾ അയൽ സംസ്ഥാനങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കാനാകും.
സംസ്ഥാനത്തെ റീട്ടെയിൽ ശൃംഖലയിലെ സമീപകാല മാറ്റങ്ങൾ മൂലമുണ്ടായ നഷ്ടം നികത്താനുള്ള ഒരു മാർഗമായാണ് തമിഴ്നാട് സർക്കാർ ഇതിനെ കാണുന്നത്. കൂടാതെ,
തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷൻ (TASMAC) നടത്തുന്ന ഔട്ട്‌ലെറ്റുകൾ നവീകരിക്കുക, വരുമാന ചോർച്ച തടയുക, ലൈസൻസുള്ള സ്ഥലങ്ങളിലുടനീളം കർശനമായ നിയന്ത്രണം നടപ്പിലാക്കുക എന്നിവയുൾപ്പെടെ മദ്യ വിതരണ സംവിധാനത്തിൽ വിശാലമായ ഒരു അഴിച്ചുപണിക്കാണ് തമിഴ്‌നാട് സർക്കാർ തയ്യാറെടുക്കുന്നത്.
കോടിക്കണക്കിന് രൂപയുടെ വരുമാന നഷ്ടത്തിന് കാരണമായ 717 TASMAC ഔട്ട് ലെറ്റുകൾ അടച്ചുപൂട്ടിയതിന് ശേഷമാണ് സർക്കാർ പുതിയ നീക്കം നടത്തിയത്. സർക്കാർ നടത്തുന്ന റീട്ടെയിൽ ശൃംഖലയുടെ ഏകദേശം 15 ശതമാനത്തെയും അടച്ചുപൂട്ടൽ ബാധിച്ചിരുന്നു.