ചെന്നൈ: വിനായക ചതുർഥി ആഘോഷങ്ങളുടെ ഭാഗമായി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ രൂപത്തിലുള്ള ഗണേശ വിഗ്രഹങ്ങൾ ഒരുക്കിയ സംഭവത്തിൽ ആരാധകനെതിരെ പോലീസിൽ പരാതി. ചെന്നൈ ആർ.കെ. നഗറിലാണ് വിജയ്‌യുടെ സിനിമാ കഥാപാത്രങ്ങളെയും പൊതുപ്രവർത്തനങ്ങളെയും ആസ്പദമാക്കി വ്യത്യസ്ത രൂപത്തിലുള്ള ഗണേശ വിഗ്രഹങ്ങൾ ഒരുക്കിയത്.പരാതിയെ തുടർന്ന് പോലീസുദ്യോഗസ്ഥർ സ്ഥലത്തെത്തി രാജേഷിനോട് വിഗ്രഹങ്ങൾ മാറ്റാൻ ആവശ്യപ്പെട്ടു.
സംഭവത്തിൽ കൂടുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. വിനായക ചതുർഥി ആഘോഷങ്ങളുടെ ഭാഗമായി സിനിമാ താരങ്ങളുടെയും രാഷ്‌ട്രീയ നേതാക്കളുടെയും രൂപങ്ങളിലുള്ള വിഗ്രഹങ്ങൾ ഒരുക്കിയത് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇത്തവണ വിജയ്‌യുടെ സിനിമാ കഥാപാത്രങ്ങൾക്കും രാഷ്‌ട്രീയ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾക്കും ഗണേശ വിഗ്രഹത്തിന്റെ രൂപം നൽകിയതാണ് സംഭവം വിവാദമാകാൻ കാരണം.