• Wed. Jan 1st, 2025

24×7 Live News

Apdin News

‘തലച്ചോറിന് ക്ഷതം, ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ച നിലയിൽ’; ഉമാ തോമസ് വെന്റിലേറ്ററിൽ തുടരുന്നു – Chandrika Daily

Byadmin

Dec 29, 2024


കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ​ഗുരുതരമായി പരുക്കേറ്റ ഉമ തോമസ് എംഎൽഎ വിദഗ്ദ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ. ആരോ​ഗ്യനില തൃപ്തികരമെന്ന് പറയാനാകില്ലെന്ന് ഡോക്ടർമാർ മാധ്യമങ്ങളോട് പറഞ്ഞു. അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

വാരിയെല്ലിനു പരിക്കേറ്റിട്ടുണ്ട്. ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ‘തലച്ചോറ്, വാരിയെല്ല്, ശ്വാസകോശം എന്നിവയ്ക്ക് പരിക്കുകളുണ്ട്. 24 മണിക്കൂർ നിരീക്ഷണത്തിൽ തുടരുകയാണ്. അടിയന്തര ശസ്ത്രക്രിയ നിലവിൽ ആവശ്യമില്ല. രക്തസ്രാവം നിയന്ത്രണ വിധേയമാണ്, വിദഗ്ധ പരിശോധനകൾ നടക്കുകയാണ്’- ഡോക്ടർമാർ പറഞ്ഞു.

24 മണിക്കൂറിന് ശേഷമേ എന്തെങ്കിലും പറയാൻ കഴിയൂ എന്ന് ഡോക്ടർമാർ പറഞ്ഞു. നില ​ഗുരുതരമാകുമെങ്കിൽ നിലവിലെ ചികിത്സരീതി മാറ്റുമെന്ന് ഡോക്ടർമാർ അറിയിച്ചു. ഉമ തോമസിന്റെ ചികിത്സയ്ക്കായി വിദ​ഗ്ദ സംഘത്തെ നിർദേശിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വരുന്ന നിലയിലായിരുന്നു ഉമ തോമസിനെ ആശുപത്രിയിൽ എത്തിച്ചിരുന്നത്.



By admin