• Mon. Dec 29th, 2025

24×7 Live News

Apdin News

തലസ്ഥാനത്തെ ഒഴിപ്പിക്കൽ: മേയർ പുറത്തേക്ക് കൊണ്ടുവരുന്നത് അഴിമതിയുടെ കൂമ്പാരം; സബാഷ് മേയർ രാജേഷ്

Byadmin

Dec 29, 2025



തിരുവനന്തപുരം: സർക്കാർ കെട്ടിടങ്ങൾ തു്ച്ഛമായ തുകയ്‌ക്ക് വൻ ബിസിനസ് മാഫിയക്ക് ലഭ്യമാക്കുക, സർക്കാർ ഓഫീസുകൾ ഈ മാഫിയകളുടെ ബിനാമി കെട്ടിടങ്ങളിൽ വൻ തുക വാടകകൊടുത്ത് പ്രവർത്തിപ്പിക്കുക, ഇങ്ങനെ നാടിന്റെ വികസന പ്രവർത്തനത്തിന് ജനങ്ങൾ നൽകുന്ന നികുതിപ്പണം ദുരുപയോഗിക്കുക; ഇതിനായി പ്രവർത്തിക്കുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ വൻ അഴിമതിക്കൂട്ടത്തേയും അവരുടെ അഴിമതിക്കൂമ്പാരത്തേയുമാണ് പുതിയ മേയർ വി.വി. രാജേഷ് തലസ്ഥാന നഗര മദ്ധ്യത്തിൽ ജനങ്ങൾക്കിടയിലേക്ക് വലിച്ചിറക്കുന്നത്.
നഗരസഭയുടെ കെട്ടിടങ്ങളിൽ ബിസിനസ് ആവശ്യങ്ങൾക്ക് വാടകയ്‌ക്ക വിട്ടുകൊടുക്കുന്ന ‘കമേഷ്യൽ കോംപ്ലക്‌സുകൾ’ ഉണ്ട്. കോർപ്പറേഷന് വരുമാനമുണ്ടാക്കുക, ആ ഫണ്ട്് വിനിനയോഗിച്ച് ജനക്ഷേമ പ്രവർത്തനങ്ങളും വികസന പ്രവർത്തനങ്ങളും നടത്തുകയാണ് ഉദ്ദേശ്യം. തിരുവനന്തപുരം കോർപ്പറേഷനിൽ മാത്രമല്ല, കേരളത്തിലെമ്പാടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഈ സംവിധാനമുണ്ട്. എന്നാൽ, വാടകനിരക്ക് പുനർ നിശ്ചയിക്കാതെ, ഉന്നതരുടെ സഹായത്തിൽ കുറഞ്ഞ വാടക നടപ്പാക്കി, ചിലപ്പോൾ രാഷ്‌ട്രീയ-ഭരണ സ്വാധീനം ഉപയോഗിച്ച് പതിറ്റാണ്ടുകളായി മുറികളും കെട്ടിടംതന്നെയും കൈവശപ്പെടുത്തി വരുഗമാനം ഉണ്ടാക്കുന്ന മാഫിയാക്കൂട്ടങ്ങൾ ഉണ്ട. ഭരണ തലസ്ഥാനമായതിനാൽ തിരുവനന്തപുരം കോർപ്പറേഷനിൽ ഈ മാഫിയ ഏറെ ശക്താമണ്.
രേഖകളിൽ എംഎൽഎമാരുടെ പേരിലുള്ളവ, അവരുടെയും മന്ത്രിമാരുടെയും ശുപാർശയിലുള്ളവ, ഉദ്യോഗസ്ഥർ വഴി തരപ്പെടുത്തിയവ എന്നിങ്ങനെ പലതരത്തിൽ കോർപ്പറേഷൻ കെട്ടിടങ്ങൾ പലർ കൈവശപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ മാർക്കറ്റ് നിരക്കിൽ കെട്ടിടത്തിന് വിസ്തീർണ്ണം കണക്കാക്കി ലഭിക്കേണ്ട വൻ തുകയ്‌ക്ക് പകരം നിസ്സാര തുക വാങ്ങിയാണ് കോർപ്പറേഷൻ ഈ കെട്ടിടങ്ങൾ വിട്ടുകൊടുത്തിരിക്കുന്നത്. ഇവിടെ വാണിജ്യാവശ്യങ്ങൾ നടത്താൻ കൈമാറി കൊടുത്ത് വൻ തുക ഉണ്ടാക്കുന്ന മാഫിയാക്കൂട്ടങ്ങളുമുണ്ട്.
കോർപ്പറേഷൻ കെട്ടിടങ്ങൾ കൈവശപ്പെടുത്തി രാഷ്‌ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും ഓഫീസ് പ്രവർത്തിപ്പിക്കുന്നവരുമുണ്ട്. ഈ കള്ളക്കച്ചവടക്കൂട്ടതിനെ ജനമധ്യത്തിൽ അവതരിപ്പിക്കാനും നിയമനടപടികളിലൂടെ ഒഴിപ്പിക്കാനുമാണ് പുതിയ മേയർ കഴിഞ്ഞ ദിവസം നടത്തിയ പ്രഖ്യാപനത്തിലൂടെ തീരുമാനിച്ചിരിക്കുന്നത്.
കോർപ്പറേഷന്റെ വിവിധ ഓഫീസുകൾ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. അവയ്‌ക്ക കൊടുക്കുന്ന വാടക വിപണി നിരക്കിൽ വിസ്തൃതി അളന്നാണ്. ‘അനധികൃത കൈയേറ്റക്കാരെ’ ഒഴിപ്പിച്ചാൽ കോടികളാണ് കോർപ്പറേഷന് ആ ഇനത്തിൽ ലാഭമുണ്ടാകുന്നത്.
തലസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾക്കുള്ള പണത്തിന്റെ കാൽ ഭാഗം ഈ നടപടികളിലൂടെ സ്വരൂപിക്കാനാകുമെന്നാണ് ഏകദേശ കണക്ക്.

പുതിയ തുടക്കം;
‘വാജ്‌പേയി മോഡൽ’

പ്രധാനമന്ത്രിമാരിൽ വികാസ് പുരുഷനായി അറിയപ്പെട്ട അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിൽ ബിജെപി-എൻഡിഎ സർക്കാർ അധികാരത്തിൽ വന്നപ്പോൾ തുടങ്ങിവെച്ചതും ഇത്തരമൊരു ശുദ്ധീകരണമായിരുന്നു. അഴിമതിക്കെതിരേയുള്ള ശക്തമായ നടപടി. പ്രധാനമന്ത്രി വാജ്‌പേയിയുടെ മന്ത്രിസഭയിൽ നഗര വികസന വകുപ്പുമന്ത്രിയായിരുന്ന വെങ്കയ്യ നായിഡു, അന്ന് ന്യൂദൽഹിയിൽ അനധികൃതമായി കേന്ദ്ര സർക്കാറിന്റെ കെട്ടിടങ്ങൾ കൈവശംവെച്ചിരുന്നവരെ ഒഴിപ്പിച്ചു. പാർട്ടി ഓഫീസുകൾ, പാർട്ടി എംപിമാരുടെയും മറ്റുംപേരിൽ നിസ്സാര വാടക കൊടുത്ത് നഗര മധ്യത്തിലെ കെട്ടിട മുറികൾ കൈക്കലാക്കി, അതിൽ വാണിജ്യ ഇടപാടുകൾ നടത്തുകയോ സർക്കാർ വിരുദ്ധ രാഷ്‌ട്രീയ പ്രവർത്തനം നടത്തുകയോ ചെയ്തിരുന്നവരെ എല്ലാ, ഒഴിപ്പിച്ചു. ഏറെ എതിർപ്പുകൾ ഉണ്ടായെങ്കിലും ദൽഹി കോടതികളും സുപ്രീം കോടതിയുമടക്കം ഈ കൊള്ളകണ്ടുപിടിച്ച കേന്ദ്ര സർക്കാരിനൊപ്പമായിരുന്നു.
പുതിയ മേയർ വി.വി. രാജേഷിന്റെയും രാജേഷിന്റെ പാർട്ടിയുടെയും ഈ പുതിയ നയ നിലപാടിനെ അതികൊണ്ടുതന്നെ അനുകൂലിക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി ഉണ്ടാവുമെന്ന് ഉറപ്പാണ്. വൻ വിവാദങ്ങൾക്കും കടുത്ത എതിർപ്പുകൾക്കും മുന്നിൽ പിന്നോട്ടുപോകാതെ നിൽക്കാൻ കോർപ്പറേഷൻ തയാറായാൽ തലസ്ഥാനം ഒന്നടങ്കം പറയും സബാഷ് മേയർ രാജേഷ് എന്ന്.
ബിജെപി ഭരിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഈ വഴി മാതൃകയാക്കിയാൽ സംസ്ഥാനത്തെ എല്ലാ പഞ്ചായത്ത്-മുനിനിപ്പാലിറ്റികൾക്ക് ഈ വഴിയോ സമാനവഴിയോ പിന്തുടരാൻ പ്രേരകമാകും. അപ്പോൾ കേരളമൊന്നടങ്കം സബാഷ് പറഞ്ഞേക്കും മേയർ രാഷേജിനും രാജേഷിന്റെ പാർട്ടി ബിജെപിക്കും.

By admin