• Wed. Mar 19th, 2025

24×7 Live News

Apdin News

തലസ്ഥാനത്ത് കനത്ത മഴ; പെയ്തത് 65 മില്ലിമീറ്റർ മഴ; മഴയില്‍ കുളിച്ച് ആശമാര്‍; മാർച്ച് 22 വരെ കേരളത്തില്‍ വേനൽമഴയും മിന്നലും

Byadmin

Mar 19, 2025


തിരുവനന്തപുരം: തലസ്ഥാനത്ത് ചൊവ്വാഴ്ച പെയ്തത് കനത്ത മഴ. വൈകുന്നേരം ഏഴരയോടെ തുടങ്ങിയ മഴ ഒരുമണിക്കൂറിലേറെ സമയം നീണ്ടെങ്കിലും മുക്കാല്‍ മണിക്കൂര്‍ നേരം ശക്തമായ പെയ്‌ത്തില്‍ 65 മില്ലി മീറ്റർ മഴയാണ് പെയ്തത്.

മാർച്ച് 22 വരെ സംസ്ഥാനത്ത് വേനൽമഴയും മിന്നലുമുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശമാർ മഴയിൽ നനഞ്ഞുകുളിച്ചു. ന​ഗരത്തിൽ പലയിടങ്ങളിലും വെള്ളം കയറി.

രണ്ട് വിമാനങ്ങൾ വഴി തിരിച്ചിവിട്ടു തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കാനാവാതെ വഴിതിരിച്ചുവിടേണ്ടി വന്നു.. തമ്പാനൂരിലും, വഞ്ചിയൂരിലും ചാലയിലും വെള്ളം പൊങ്ങി.



By admin