
മലപ്പുറം:താനൂരിനെ മന്ത്രി വി. അബ്ദുറഹ്മാന്‍ പാകിസ്ഥാനോട് ഉപമിച്ചതിനെ ചൊല്ലി വിവാദം. താനൂരില്‍ രണ്ട് മാച്ചുകള്‍ നമ്മള്‍ കളിച്ചു.അത് പാകിസ്ഥാനിലായിരുന്നു. രണ്ടിലും അവരെ തോല്‍പ്പിച്ചു. ഇനി മൂന്നാം മാച്ച്, അത് ഹോം ഗ്രൗണ്ടില്‍ ആണെന്നായിരുന്നു വി. അബ്ദുറഹ്മാന്‍ പറഞ്ഞത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഗായകന്‍ ഹനാന്‍ഷയെ കൊണ്ടുവന്ന വേദിയിലാണ് അബ്ദുറഹ്മാന്റെ വിവാദ പരാമര്‍ശം. ഇതോടെ വിമര്‍ശനവുമായി മുസ്ലിം ലീഗ് രംഗത്തെത്തി. വി. അബ്ദുറഹ്മാന്‍ താനൂരിനെ അവഹേളിച്ചെന്നാണ് മുസ്ലിം ലീഗിന്റെ വിമര്‍ശനം.
നിയമനടപടികള്‍ സ്വീകരിക്കുന്ന കാര്യം പാര്‍ട്ടി നേതൃത്വം പറയുമെന്ന് മുസ്ലീം ലീഗ് നേതാവ് കുറുക്കോളി മൊയ്തീന്‍ വ്യക്തമാക്കി.