• Thu. Aug 28th, 2025

24×7 Live News

Apdin News

താമരശേരി ചുരത്തിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി

Byadmin

Aug 27, 2025



വയനാട്: താമരശേരി ചുരത്തിലൂടെ വാഹനങ്ങള്‍ കടത്തിവിടാന്‍ തുടങ്ങി. 26 മണിക്കൂറോളമെടുത്ത് കല്ലും മണ്ണും നീക്കിയ ശേഷമാണ് ബുധനാഴ്ച രാത്രി എട്ടേമുക്കാലോടെ ചുരത്തിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടത്. ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയിന്റിന് സമീപം ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് കല്ലും മണ്ണും ഇടിഞ്ഞ് വീണത്.

വയനാട് ഭാഗത്തുനിന്നുള്ള വാഹനങ്ങളാണ് ആദ്യം അടിവാരം ഭാഗത്തേക്ക് കടത്തിവിട്ടത്. വൈത്തിരിയിലും ലക്കിടിയിലും ചുരത്തിലുമടക്കം കുടുങ്ങി കിടക്കുന്ന എല്ലാ വാഹനങ്ങളും കടന്നുപോകാന്‍ അനുവദിച്ച ശേഷം സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ചുരം അടയ്‌ക്കും. വ്യാഴാഴ്ച രാവിലെ സുരക്ഷ പരിശോധന നടത്തിയശേഷമായിരിക്കും സാധാരണഗതിയിലുള്ള ഗതാഗതം അനുവദിക്കുക.

 

By admin