കോഴിക്കോട്: താമരശേരി ചുരത്തില്‍ കാറിന്റെ ഡോറില്‍ ഇരുന്ന് അപകടയാത്ര നടത്തി യുവാവ്.തമിഴ്നാട് രജിസ്‌ട്രേഷനുള്ള കാറിലാണ് യുവാവ് അപകടകരമായി ചുരത്തിലൂടെ യാത്ര ചെയ്തത്.
ഞായറാഴ്ച ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് സംഭവം. പിറകില്‍ വന്ന യാത്രക്കാരാണ് അപകടകരമായ യാത്രയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
ഇത് ആര്‍ടിഒയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് നാട്ടുകാരും ചുരം സംരക്ഷണ സമിതിയും അറിയിച്ചു. മുന്‍പും അപകടകരമായ രീതിയില്‍ ഇവിടെ യാത്രകള്‍ ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ മോട്ടോര്‍ വാഹനവകുപ്പ് നിയമലംഘകര്‍ക്കെതിരെ ശക്തമായ നടപടിയും സ്വീകരിച്ചിട്ടുണ്ട്.