
കോഴിക്കോട് : അറവ് മാലിന്യ സംസ്‌കരണ കേന്ദ്രമായ താമരശേരി ഫ്രഷ്‌കട്ട് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ നടന്ന സമരത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൂടത്തായി അമ്പലക്കുന്നുമ്മല്‍ റാമിസ് ആണ് പിടിയിലായത്. രാജസ്ഥാനില്‍ ജയ്‌പൂര്‍ വിമാനത്താവളത്തില്‍ വച്ചാണ് പ്രതിയെ പിടികൂടിയത്.
ഇയാള്‍ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ സമരത്തിനിടെ ഉളള സംഘര്‍ഷത്തില്‍ അറസ്റ്റില്‍ ആയവരുടെ എണ്ണം 30 ആയി. താമരശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ റാമിസിനെ റിമാന്റ് ചെയ്തു.
കഴിഞ്ഞ മാസം 21നാണ് താമരശേരി ഫ്രഷ് കട്ടില്‍ സംഘര്‍ഷം ഉണ്ടായത്. മാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരായ നാട്ടുകാരുടെ പ്രതിഷേധത്തിന് പിറകെയായിരുന്നു സംഘര്‍ഷം.