കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചില്‍. ചുരം വ്യൂ പോയിന്റിന് സമീപം കല്ലും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞുവീണു. ചുരത്തില്‍ ഗതാഗതം തടസപ്പെട്ടു. കാല്‍നടയാത്രക്കാരെ ഉള്‍പ്പെടെ കടത്തിവിടുന്നില്ല.
ബസുകള്‍ തിരിച്ചുവിടുന്നു. 6.45നാണ് മണ്ണിടിച്ചിലുണ്ടായത്. കല്‍പ്പറ്റയില്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തി മരങ്ങളും, കല്ലും നീക്കം ചെയ്യാനുള്ള നടപടി ആരംഭിച്ചു.