• Wed. Sep 3rd, 2025

24×7 Live News

Apdin News

താലിബാന് ടെന്‍റുകളും ഭക്ഷണവും അയച്ച് ഇന്ത്യ; പണ്ട് തുര്‍ക്കിയെ സഹായിച്ചിട്ട് കിട്ടിയത് ഡ്രോണ്‍ ആക്രമണമല്ലേ എന്ന് വിമര്‍ശനം

Byadmin

Sep 2, 2025



ന്യൂദല്‍ഹി: ഭൂകമ്പത്തിന്റെ ദുരിതം അനുഭവിക്കുന്ന അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരിന് ടെന്‍റുകളും ഭക്ഷണവും അയച്ച് ഇന്ത്യ. ആയിരം കുടുംബങ്ങള്‍ക്കുള്ള ടെന്‍റുകളും 15 ടണ്ണോളം ഭക്ഷണവുമാണ് ഇന്ത്യ അയച്ചിരിക്കുന്നത്.

പണ്ട് തുര്‍ക്കിയെ ഭൂകമ്പത്തില്‍ സഹായിച്ചിട്ട് ഇന്ത്യയ്‌ക്ക് കിട്ടിയത് ഡ്രോണ്‍ ആക്രമണമല്ലേ എന്ന വിമര്‍ശനം സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്. റെസപ് തയ്യിബ് എര്‍ദോഗാന്‍ എന്ന തുര്‍ക്കി പ്രസിഡന്‍റ് ഇന്ത്യയുടെ ആത്മാര്‍ത്ഥമായ സഹായത്തെ തൃണവല്‍ഗണിച്ച് ഇന്ത്യയെ ആക്രമിക്കാനായി പാകിസ്ഥാന് മിസൈലും ഡ്രോണുകളും അയച്ചുകൊടുക്കുകയായിരുന്നു.

എന്തായാലും അഫ്ഗാനിസ്ഥാനില്‍ ഭൂകമ്പത്തില്‍ 800 പേരാണ് മരിച്ചത്. അയല്‍ക്കാര്‍ ഒന്നാമത് എന്ന നയപ്രകാരമാണ് അയല്‍രാജ്യങ്ങളില്‍ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇന്ത്യ ഉടനടി സഹായഹസ്തം നീട്ടുന്നത്.

By admin