ന്യൂദല്‍ഹി: താലിബാന്‍ വിദേശ മന്ത്രി മുത്താഖിയുടെ ഇന്ത്യാ സന്ദര്‍ശനം പാകിസ്ഥാന് നയതന്ത്ര തലത്തില്‍ വന്‍ തിരിച്ചടിയാണെന്ന് നയതന്ത്ര വിദഗ്ധന്‍ ബ്രഹ്മ ചെല്ലനി. ഈ സന്ദര്‍ശനം ഇന്ത്യാ-താലിബാന്‍ ബന്ധത്തില്‍ ഒരു പുതിയ വഴിത്തിരിവുണ്ടാക്കിയെന്നും ബ്രഹ്മ ചെല്ലനി.
എക്സില്‍ കുറിച്ച പോസ്റ്റിലാണ് ബ്രഹ്മ ചെല്ലനിയുടെ ഈ പരാമര്‍ശങ്ങള്‍. ഇന്ത്യയുടെയും താലിബാന്റെയും തന്ത്രപരമായ മേഖലയില്‍ അവരവരുടെ താല‍്പര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഈ സന്ദശനം. സഹായകരമായെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.
അഫ്കാനിസ്ഥാന്റെ ഏഷ്യന്‍ മേഖലയിലെ കരുത്ത് ഇന്ത്യയുടെ ഇടപെടലോടെ പോസിറ്റീവായി മാറുകയാണെന്നും ബ്രഹ്മ ചെല്ലനി സൂചിപ്പിക്കുന്നു. നാല് വര്‍ഷം മുന്‍പ് താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചപ്പോള്‍ എംബസി അടച്ചുപൂട്ടിയ ഇന്ത്യ വീണ്ടും അഫ്ഗാനിസ്ഥാനില്‍ ഇന്ത്യയുടെ എംബസി തുറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.