
ആലുവ : പറവൂർ താലൂക്ക് ആശുപത്രിയിലെ ബില്ലിൽ തിരിമറി നടത്തിയ കേസിൽ താൽക്കാലിക ജീവനക്കാരി പിടിയിൽ. പറവൂർ കെടാമംഗലം പുന്നപ്പറമ്പിൽ വീട്ടിൽ ഷെറീന (34) യെയാണ് പറവൂർ പോലീസ് പിടികൂടിയത്. 2025 ഏപ്രിൽ മാസം മുതൽ ഒക്ടോബർ മാസം വരെയുള്ള ലാബ് ടെസ്റ്റ് ഇനത്തിലെ ബില്ലുകളിൽ പലപ്പോഴായി മൂന്ന് ലക്ഷത്തോളം രൂപയുടെ തിരിമറിയാണ് നടത്തിയത്.
ആശുപത്രിയിലെ ബിൽ കൗണ്ടറിലെ താൽക്കാലിക ജീവനക്കാരിയാണ്. താലൂക്ക് ആശുപത്രിയുടെ ബിൽ കൗണ്ടറിൽ നിന്നും അടച്ച രസീതുകളുടെ ബില്ലുകൾ കമ്പ്യൂട്ടറിൽ ഡിലീറ്റ് ചെയ്താണ് തുകകൾ തിരിമറി നടത്തി എടുത്തത്.
മുനമ്പം ഡിവൈഎസ്പി എസ്.ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ ഷോജോ വർഗീസ് എസ് ഐ മാരായ രഞ്ജിത്ത് മാത്യു, മനോജ് എ എസ് ഐ ലിജി, സി പി ഒ ജിനി ഷാജി എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.