• Fri. May 16th, 2025

24×7 Live News

Apdin News

തിരിച്ചുകയറി സ്വര്‍ണവില; പവന് ഇന്ന് 880 രൂപ വര്‍ധിച്ചു

Byadmin

May 16, 2025


തിരുവനന്തപുരം: ഇന്നലെ ഉണ്ടായ ഇടിവിന് പിന്നാലെ ഇന്ന് സ്വർണവിലയില്‍ വർധനവ്. ഇന്ന് ഒരു പവന് 880 രൂപ കൂടി 69,760 രൂപയായി. ഗ്രാമിന് 110 രൂപ കൂടി 8,720 രൂപയുമായി. ഇന്നലെ പവന് 1,560 രൂപ കുറഞ്ഞ് 68,880 രൂപയായിരുന്നു വില. അതിലാണ് ഇന്ന് വർധനവ് ഉണ്ടായിരിക്കുന്നത്. വലിയ ഒരു ഇടവേളയ്‌ക്ക് ശേഷമാണ് സ്വർണവിലയില്‍ അത്രയും ഇടിവ് സംഭവിച്ചത്.

രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക്, കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.



By admin