• Tue. Jan 27th, 2026

24×7 Live News

Apdin News

തിരുനാവായ കുംഭമേളയ്‌ക്ക് എത്തി പ്രീതി നടേശന്‍; ‘ഹിന്ദുസംസ്കാരം കുഞ്ഞുങ്ങളിലേക്ക് പകര്‍ന്നുകൊടുക്കാതിരുന്നത് തെറ്റായിപ്പോയി’

Byadmin

Jan 27, 2026



തിരുനാവായ: ഹിന്ദു സംസ്കാരം കുഞ്ഞുങ്ങളിലേക്ക് പകര്‍ന്നുകൊടുക്കാന്‍ കഴിയാതിരുന്നത് നമ്മുടെ വലിയ തെറ്റാണെന്ന് തിരുനാവായ കുംഭമേളയില്‍ പങ്കെുക്കാന്‍ എത്തിയ പ്രീതി നടേശന്‍. അതിന് കുഞ്ഞുങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എന്തായാലും ഹിന്ദുവായി ജനിച്ചതില്‍ അഭിമാനം തോന്നുന്ന നിമിഷമാണിതെന്നും മലപ്പുറത്തെ മഹാകുംഭമേളയില്‍ പങ്കെടുക്കാനെത്തിയ പ്രീതി നടേശന്‍.

നമ്മള്‍ കഥ പോലെ രാമായണവും മഹാഭാരതവും വായിച്ചു എന്നല്ലാതെ എന്തിനാണ് ഈ കഥകള്‍ എന്ന് നമ്മള്‍ വേണ്ടവിധം മനസ്സിലാക്കിയില്ല.അതാണ് നമുക്ക് സംഭവിച്ച തെറ്റ്. അയോധ്യയില്‍ പോയപ്പോള്‍ പുത്രകാമേഷ്ടിയാഗം നടത്തിയ ഹോമകുണ്ഡം വരെയുണ്ട്. പക്ഷെ നമ്മള്‍ കുഞ്ഞുങ്ങള്‍ക്ക് കൃഷ്ണനെക്കുറിച്ചോ രാമനെക്കുറിച്ചോ വേണ്ട വിധം പഠിപ്പിച്ചില്ല. മറ്റു സമുദായങ്ങളില്‍ അവരുടെ മതനേതാക്കള്‍ പറയുന്നത് സമുദായം കേള്‍ക്കും. ഹിന്ദു സമുദായം നമ്മുടെ കര്‍ത്തവ്യങ്ങളില്‍ നിന്നും ഒളിച്ചോടുകയാണ്. – പ്രീതി നടേശന്‍ പറഞ്ഞു.

ഭാരതത്തിന്റെ പേരുള്ള ഏക നദിയാണ് ഭാരതപ്പുഴ. അതിന്റെ തീരത്താണ് ഈ ഉത്സവം നടക്കുന്നത്. നമ്മുടെ ഋഷീശ്വരന്മാര്‍ സഹിച്ച വലിയ ത്യാഗങ്ങളുടെ ഫലമാണ് ഇത്രയധികം പാപം ചെയ്തിട്ടുപോലും ഭഗവാന്‍ നമ്മെ ഇവിടെ നിലനിര്‍ത്തിയിരിക്കുന്നത്. ഇനി നല്ലകാലം വരാന്‍ പോവുകയാണ്. – പ്രീതി നടേശന്‍ പറഞ്ഞു.

 

By admin