തമിഴ് പൈതൃകത്തിന് സംഭാവന നൽകിയവരെ ആദരിക്കാനുള്ള തമിഴ് നാട് സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായി, തിരുനെൽവേലിയിൽ ഉടൻ നിർമിക്കാനിരിക്കുന്ന ലൈബ്രറിക്ക് ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് സ്ഥാപക നേതാവ് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയിൽ സാഹിബിന്റെ പേര് നൽകുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തിരുച്ചിയിൽ പറഞ്ഞു.
എം.ഐ.ഇ.ടി കോളേജിൽ നടന്ന 9-ാമത് ലോക ഇസ്‌ലാമിക, തമിഴ് സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്റ്റാലിൻ. ന്യൂനപക്ഷ അവകാശങ്ങൾ ഉയർത്തിപ്പിടിക്കാൻ മാത്രമല്ല, ന്യൂനപക്ഷ അവകാശങ്ങൾ ഉറപ്പാക്കാൻ വേണ്ടി പ്രവർത്തിക്കുന്നവരെ സഹായിക്കാനും ഡി.എം.കെ ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദർ മൊയ്തീൻ സാഹിബിനെയും നവാസ് കനി എം.പിയെയും ചടങ്ങിൽ ആദരിച്ചു.