
തിരുവനന്തപുരം: തിരുപ്പിറവിയുടെ സന്ദേശവുമായി ലോകമെമ്പാടും ക്രിസ്തുമസ് ആഘോഷം.കേരളത്തില്‍ ദേവാലയങ്ങളില്‍ പാതിരാകുര്‍ബാനയില്‍ വിശ്വാസികള്‍ കൂട്ടമായെത്തി.
തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ദേവാലയത്തില്‍ തിരുപ്പിറവി ചടങ്ങുകള്‍ക്ക് കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് ബാവ നേതൃത്വം നല്‍കി.പാളയം സെന്റ് ജോസഫ്‌സ് മെട്രോപോളിറ്റന്‍ കത്തീഡ്രലില്‍ തിരുകര്‍മ്മങ്ങള്‍ക്ക് ലത്തീന്‍ സഭാ ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ കാര്‍മ്മികത്വം വഹിച്ചു.
കൊച്ചി കാക്കനാട് സിറോ മലബാര്‍ സഭാ ആസ്ഥാനമായ മൗണ്ട് സിയോണ്‍ ദേവാലയത്തില്‍ തിരു കര്‍മ്മങ്ങള്‍ക്ക് ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ നേതൃത്വം നല്‍കി. വരാപ്പുഴ സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് കളത്തിപറമ്പില്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
കോഴിക്കോട് ദേവമാത കത്തീഡ്രലില്‍ തിരപ്പിറവി ആഘോഷങ്ങള്‍ക്ക് ആര്‍ച്ച് ബിഷപ്പ് വര്‍ഗീസ് ചക്കാലയ്‌ക്കല്‍ നേതൃത്വം നല്‍കി. രൂപത അതിരൂപത ആക്കിയ ശേഷമുളള ആദ്യ തിരുപ്പിറവി ആഘോഷമാണിത്തവണത്തേത്.
നാട്ടിലെയും നഗരങ്ങളിലെയും പളളികള്‍ വര്‍ണാഭമായി അലങ്കരിച്ചിരുന്നു. കരോള്‍ സംഘങ്ങളും ഗാനാലാപനവും രാവിന് മാറ്റുകൂട്ടി. ക്രിസ്തുമസ് പ്രമാണിച്ച് ബുധനാഴ്ച വിപണികളിലും വലിയ തിരക്കായിരുന്നു. ക്രൈസ്തവുടെ നോമ്പ് അവസാനിക്കുന്നതും ഇന്നാണ്.