
ഹൈദരാബാദ് : തിരുപ്പുറകുണ്ഡ്രത്തിലെ കാര്‍ത്തിക ദീപം മോഷ്ടിക്കപ്പെട്ടു, അത് എന്നെന്നേയ്‌ക്കുമായി മാഞ്ഞുപോയെന്ന പ്രസ്താവനയിലൂടെ സ്റ്റാലിനെതിരെ ആഞ്ഞടിച്ച് പവന്‍ കല്യാണ്‍. കാരണമെന്താണ്? ഹിന്ദുക്കളെ ആര്‍ക്കും ഇവിടെ അഗവണിക്കാനാവും. ചിലപ്പോള്‍ സര്‍ക്കാരുകളാകും അവഗണിക്കുക. മറ്റ് ചിലപ്പോള്‍ മറ്റൊരു മതത്തില്‍ ഇങ്ങിനെ സംഭവിക്കുമോ? – പവന്‍ കല്യാണ്‍ ചോദിക്കുന്നു.
കോടതി ഉത്തരവ് ലഭിച്ചിട്ടും ഹിന്ദുക്കള്‍ക്ക് സ്വന്തം മണ്ണില്‍ വിളക്ക് കൊളുത്താന്‍ സാധിച്ചില്ല. ദീപത്തൂണില്‍ വിളക്ക് കൊളുത്താന്‍ മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചും പിന്നീട് മൂന്നംഗബെഞ്ചും അനുമതി നല്‍കിയിരുന്നു. എന്നിട്ടും ഈ ചടങ്ങ് മാറ്റിവെയ്‌ക്കാന്‍ ഹിന്ദുക്കള്‍ നിര്‍ബന്ധിതരായി. ഒരാഴ്ച കൂടി കഴിഞ്ഞ് ഇത് നടത്താമെന്ന തമിഴ്നാട് സര്‍ക്കാരിന്റെ നിര്‍ബന്ധത്തിന് വഴങ്ങേണ്ടിവന്നു.അതെ തിരുപ്പുറകുണ്ഡ്രത്തിലെ കാര്‍ത്തിക ദീപം മോഷ്ടിക്കപ്പെട്ടു. അത് എന്നെന്നേയ്‌ക്കുമായി മാഞ്ഞുപോയി.- അദ്ദേഹം പറഞ്ഞു.
ഭാരതത്തിലെ ഹിന്ദുക്കള്‍ സ്വന്തം വിശ്വാസവും ആചാരങ്ങളും നടത്താന്‍ കോടതി ഉത്തരവിന് കാത്തിരിക്കേണ്ടിവരുന്നത് അപമാനകരമെന്ന് ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍. തിരുപ്പുറകുണ്ഡ്രം മുരുകന്റെ ആറ് പടൈവീടുകളില്‍ ഒന്നാണ്. ഇവിടുത്തെ കുന്നിന്‍ മുകളില്‍ കാര്‍ത്തിക മാസത്തില്‍ ദീപങ്ങള്‍ കൊളുത്തുന്നത് ഹിന്ദുക്കളുടെ എത്രയോ കാലങ്ങളായുള്ള ആചാരമാണ്. പക്ഷെ ഇന്ന് ഹിന്ദുക്കള്‍ അവരുടെ ആചാരങ്ങള്‍ നടത്താന്‍ കോടതിയുടെ ഉത്തരവിന് കാത്തിരിക്കേണ്ടിവരുന്നത് അപമാനകരമാണ്. – പവന്‍ കല്യാണ്‍ പറഞ്ഞു.
സനാതനധര്‍മ്മത്തെ സംരക്ഷിക്കാന്‍ ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി സനാതന ഹിന്ദു ബോര്‍ഡ് എത്രയും പെട്ടെന്ന് സ്ഥാപിക്കണം. സ്വന്തം ക്ഷേത്രങ്ങളും മതപരമായ ആചാരങ്ങളും അവരവര്‍ തന്നെ നടപ്പിലാക്കുന്ന കാലം വരണം. 25ാം വകുപ്പ് ഹിന്ദുക്കള്‍ക്ക് മൗലികാവകാശമല്ല. വേണമെങ്കില്‍ മാത്രം നടപ്പാക്കാവുന്ന നിയമമാണ്.. അല്ലെങ്കില്‍ ഹൈക്കോടതിയുടെ ഉത്തരവരിനെ ഒരു പൊലീസ് കമ്മീഷണര്‍ക്കോ ജില്ല മജിസ്ട്രേറ്റിന് അട്ടിമറികകാന്‍ സാധിക്കു. – പവന്‍ കല്യാണ്‍ ആവശ്യപ്പെട്ടു.